v

(adsbygoogle = window.adsbygoogle || []).push({});

Monday, 25 July 2016

പൂപ്പല്‍ബാധയും ചൊറിച്ചിലും ...rash on inner thighs



വായുസഞ്ചാരം ഇല്ലാത്തതിനാല്‍ ജലാംശം ഉണങ്ങിപ്പോകാതെ പിടിച്ചു നില്‍ക്കുവാന്‍ ഇടയാകുന്നു. ഇതിന്റെ ഫലമായി പൂപ്പലിന്റെ അഥവാ പായലിന്റെ വര്‍ഗത്തില്‍പ്പെട്ട ഫംഗസ് എന്നറിയപ്പെടുന്ന ഒരുതരം രോഗാണുക്കള്‍ വന്നു താമസമാക്കുന്നു. ഒപ്പം ചൊറിച്ചിലും അനുഭവപ്പെടുന്നു. ഇതിന്റെ ചികിത്സയ്ക്കായി ആന്റി ഫംഗല്‍ ഓയില്‍മെന്റ് ഉപയോഗിച്ചാല്‍ മാത്രം പോരാ.
ഈര്‍പ്പം ഒഴിവാക്കാന്‍
കുളിക്കുമ്പോഴും കഴുകുമ്പോഴും എല്ലാം തുടയ്ക്കിടയില്‍ നനവുണ്ടാകും. പലരും ഈ നനവ് തുടച്ചുകളഞ്ഞു പൂര്‍ണമായും ഉണങ്ങുന്നതിനു മുമ്പുതന്നെ അടിയുടുപ്പ് ധരിക്കുന്നു. അവിടെ നന്നായി ഉണങ്ങണമെങ്കില്‍ ഉണങ്ങിയ തോര്‍ത്തോ തുണിയോ ഉപയോഗിച്ചു തുടയ്ക്കുകയും അതിനുശേഷം ഏതാനും മിനിറ്റുനേരം അവിടെ കാറ്റുകൊള്ളിക്കുകയും വേണം. ഫാന്‍, ഹെയര്‍ഡ്രയര്‍ എന്നിവ ഇതിനായി ഉപയോഗിക്കാം. വെറും വിശറി ആയാലും കാര്യം നടക്കും.
ഉണങ്ങിയശേഷം, ഉണങ്ങിയിരിക്കുവാനും വിയര്‍പ്പു കുറയ്ക്കുവാനും, അടിയുടുപ്പു ധരിക്കുന്നതിനു മുമ്പ് അവിടെ പൌഡര്‍ ഇടുന്നതു നന്നായിരിക്കും.
അടിയുടുപ്പ് ധരിക്കുമ്പോള്‍
അടിയുടുപ്പ് കോട്ടണ്‍ തുണികൊണ്ടുള്ളതായിരിക്കണം. നൈലോണ്‍, പോളിഎസ്റ്റര്‍ എന്നിവ കൊണ്ടുള്ള അടിയുടുപ്പുകള്‍ ഉപയോഗിച്ചാല്‍ വായു കടക്കുന്നതു തടയും.
മുറുകിയ അടിയുടുപ്പുകള്‍ ഉപയോഗിക്കരുത്. തുടയ്ക്കു ചുറ്റും ഇലാസ്റ്റിക് കൊണ്ടു മുറികി കിടക്കുന്ന തരം അടിയുടുപ്പുകള്‍ വാങ്ങരുത്.
സോപ്പ് വേണ്ട
തുടയ്ക്കിടയില്‍ സോപ്പുപയോഗിച്ചു കഴുകുന്നതു നിര്‍ത്തണം. സോപ്പ് തൊലിയിലെ എണ്ണ ഗ്രന്ഥികളില്‍ നിന്നും വന്നുചേരുന്ന സ്വതസിദ്ധമായ എണ്ണമയം കഴുകിക്കളയാന്‍ ഇടയാക്കും.
ഈ എണ്ണമയം തൊലിക്ക് അത്യാവശ്യമാണ്. ഇതു തൊലിയെ വാട്ടര്‍ പ്രൂഫ് ആക്കുന്നതു വഴി ജലകണികകള്‍ക്കു പുറത്തു നിന്നും തൊലിയുടെ കോശങ്ങളിലേക്കു കടന്നുചെല്ലാന്‍ സാധിക്കുകയില്ല. എണ്ണ പുരണ്ട തൊലിയില്‍ വെള്ളം പിടിക്കുകയില്ലല്ലോ, അതുപോലെ പ്രധാനപ്പെട്ട മറ്റൊരു സംഗതി രോഗി രോഗം ബാധിച്ച തൊലിയില്‍ ചൊറിയരുത്.
ചൊറിഞ്ഞാല്‍ റിപ്പയറിനു കൂടുതല്‍ സമയം എടുക്കും.
കോര്‍ട്ടിസോണ്‍ ഓയിന്‍മെന്റ്
കോര്‍ട്ടിസോണ്‍ തുടയ്ക്കിടയിലെ പൂപ്പല്‍ ബാധയ്ക്ക് ഒരു മരുന്നേ അല്ല. കോര്‍ട്ടിസോണ്‍ ഓയിന്റ്മെന്റ് പുരട്ടിയാല്‍ ചൊറിച്ചിലിനും പുകച്ചിലിനും എല്ലാം പെട്ടെന്ന് ആശ്വാസം ലഭിക്കും. എങ്കിലും കാലക്രമേണ അതു തൊലിയുടെ പ്രതിരോധശക്തിയെ ക്ഷയിപ്പിക്കുകയും വിട്ടുമാറാത്ത ഫംഗസ് അണുബാധയെ ക്ഷണിച്ചുവരുത്തുകയും ചെയ്യും.
ഇതിനെല്ലാം പുറമേ കോര്‍ട്ടിസോണ്‍ ഓയിന്റ്മെന്റ് കുറെ ദിവസം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ രോഗി അതിന് അടിമയായിതീരും. പിന്നെ മറ്റെന്തു മരുന്നു കിട്ടിയാലും തൃപ്തനാവില്ല. കോര്‍ട്ടിസോണ്‍ ഓയിന്റ്മെന്റിനെ തന്നെ തേടിപ്പോകും. ഈ അവസ്ഥയില്‍ എത്തിച്ചേരാതിരിക്കുവാന്‍ ശ്രമിക്കുക.
കോര്‍ട്ടിസോണ്‍ ഓയിന്റ്മെന്റ് ഉപയോഗിക്കുമ്പോള്‍ പിറ്റേദിവസം ചൊറിച്ചിലിന് ആശ്വാസം ലഭിക്കുന്നതു പോലെയുള്ള നാടകീയമായ ഫലം ആന്റിഫംഗല്‍ ഓയിന്‍മെന്റ് കൊണ്ടു ലഭിക്കില്ല. എങ്കിലും പൂപ്പല്‍ ബാധ സുഖപ്പെടാനും ശാശ്വതപരിഹാരം ലഭിക്കാനും അതാണു വേണ്ടത്.
പക്ഷേ, തുടയ്ക്കിടയിലെ തൊലി ഈര്‍പ്പരഹിതമായി സൂക്ഷിക്കുവാന്‍ രോഗി ശ്രദ്ധിക്കണമെന്നു മാത്രം.

Friday, 18 March 2016

10-foods-that-kills-your-romance

ലൈംഗിക ജീവിതത്തെ തകര്‍ക്കുന്ന 10 ഭക്ഷണങ്ങള്‍


ചോക്ലേറ്റും ബദാമുമൊക്കെ ഏറെ രുചികരവും, പോഷകഗുണമേറിയതുമായ ഭക്ഷ്യവസ്‌തുക്കളാണ്. എന്നാല്‍ ഇത് ലൈംഗിക ജീവിതത്തില്‍ അത്ര നല്ലതല്ലെന്ന് എത്ര പേര്‍ക്ക് അറിയാം. അത്തരത്തില്‍ ദാമ്പത്യജീവിതത്തില്‍ വിപരീതഫലം സൃഷ്‌ടിച്ചേക്കാവുന്ന 10 ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

1, കൃത്രിമ മധുരം- ബേക്കറി ഭക്ഷണങ്ങളിലൊക്കെ വലിയ അളവില്‍ കൃത്രിമ മധുരം അടങ്ങിയിട്ടുണ്ടെന്ന് അറിയുക. ശരീരത്തിലെ ഹാപ്പി ഹോര്‍മോണായ സെറോടോണിനെ അപകടത്തിലാക്കുന്ന അസ്‌പാര്‍ടെം എന്ന ഘടകം കൃത്രിമ മധുരത്തില്‍ അടങ്ങിയിട്ടുണ്ട്. ഇതു ഒരാളുടെ മൂഡ് നശിപ്പിക്കുകയും, ലൈംഗിക ജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്യും.


2, വറുത്ത ചോളം- ലൈംഗിക ജീവിതത്തെ സാരമായി ബാധിക്കുന്ന ചില ഘടകങ്ങള്‍ വറുത്ത ചോളത്തില്‍ അടങ്ങിയിട്ടുണ്ട്. വറുത്ത ചോളം അമിതമായി കഴിക്കുന്നത് കിടപ്പറയിലെ പരാജയത്തിലേക്കാകും നയിക്കുക. 


3, പാല്‍ക്കട്ടി- കഴിക്കാന്‍ രുചിയുണ്ടെങ്കിലും ഇത് ലൈംഗിക ജീവിതത്തെ നശിപ്പിക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണെന്ന് അറിയുക. വിപണിയില്‍ ലഭിക്കുന്ന പാല്‍ക്കട്ടി ഉള്‍പ്പടെയുള്ള ഡയറി ഉല്‍പന്നങ്ങള്‍ പ്രകൃതിദത്തമല്ലെന്ന് അറിയുക. കൃത്രിമ വസ്‌തുക്കള്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന ഇതില്‍ അമിതമായ അളവില്‍ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഈസ്‌ട്രജന്‍, ടെസ്റ്റോസ്റ്റീറോണ‍് തുടങ്ങിയ ഹോര്‍മോണുകളെ ഇത്തരം ഭക്ഷ്യവസ്‌തുക്കള്‍ സാരമായി ബാധിക്കും. ഇത് ലൈംഗികജീവിതത്തെ പരാജയത്തില്‍ എത്തിക്കും. 


4, സ്‌നാക്ക്- ക്രിസ്‌പി സ്‌നാക്കുകള്‍ അമിതമായി കഴിക്കുന്നത് ലൈംഗിക ജീവിതത്തെ നശിപ്പിക്കും. ലൈംഗികക്ഷമതയെ സാരമായി ബാധിക്കുന്നവയാണ് ഇത്തരം പാക്കറ്റുകളില്‍ ലഭ്യമാകുന്ന സ്‌നാക്കുകള്‍. 


5, കോഫി- രാവിലെ ഒരു കപ്പ് കോഫി കുടിച്ചാല്‍ നല്ല ഉന്‍മേഷം കിട്ടും. എന്നാല്‍ ഇത്  അധികമായാല്‍, സ്‌ട്രസ് ഹോര്‍മോണായ കോര്‍ടിസോളിന്റെ അളവ് കൂട്ടും. ഇത് ലൈംഗിക ജീവിതത്തില്‍ താളപ്പിഴകളുണ്ടാക്കും. 


6, സോയാബിന്‍- ഏറെ ആരോഗ്യകരമായ ഭക്ഷണമാണ് സോയാബിന്‍. എന്നാല്‍ പുരുഷന്‍മാരില്‍ ലൈംഗികക്ഷമതയേകുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയും, വന്ധ്യത ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യുന്ന ചില ഘടകങ്ങള്‍ സോയാബിനില്‍ അടങ്ങിയിട്ടുണ്ട്. 


7, ശീതളപാനീയങ്ങള്‍- ശീതളപാനീയങ്ങള്‍ അമിതമായി കുടിച്ചാല്‍, അത് ഒരാളുടെ മൂഡിനെ ബാധിക്കും. കൂടാതെ അമിതവണ്ണം, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും, അതൊക്കെ ലൈംഗിക ജീവിതത്തില്‍ സാരമായി ബാധിക്കുകയും ചെയ്യും. 


8, ച്യൂയിങ്ഗം- ഇടയ്‌ക്കിട ച്യൂയിങ്ഗം ചവയ്‌ക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്, ഇത് നിങ്ങളുടെ ലൈംഗികജീവിതത്തിന് അത്ര നല്ലഫലമല്ല നല്‍കുന്നതെന്ന് അറിയുക. ച്യൂയിങ്ഗത്തിലെ മെന്തോള്‍ എന്ന ഘടകമാണ് പ്രതികൂലമായി ഭവിക്കുന്നത്. 


9, മദ്യം- മദ്യപാനം ലൈംഗിക ജീവിതത്തിന് അത്ര നല്ലതല്ലെന്ന് ഇതിനോടകം നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പുരുഷ ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റീറോണിന്റെ ഉല്‍പാദനത്തെ മദ്യം പ്രതികൂലമായി ബാധിക്കുന്നതാണ് ഇതിന് കാരണം. 


10, ജങ്ക് ഫുഡ്- ഫ്രെഞ്ച് ഫ്രൈ, ഹാംബര്‍ഗര്‍ തുടങ്ങിയ ഫൈഡ് ഭക്ഷണങ്ങള്‍, ലൈംഗിക ജീവിതത്തെ നശിപ്പിക്കുവയാണ്. ഇവയില്‍ അടങ്ങിയിട്ടുള്ള അമിത അളവിലുള്ള കൊഴുപ്പ് ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയ്‌ക്കും. ഇതുവഴി പുരുഷന്‍മാരിലെ ബീജോല്‍പാദനത്തെ പ്രതികൂലമായി ബാധിക്കുകയും, വന്ധ്യത, ലൈംഗിക അസംതൃപ്‌തി എന്നിവയ്‌ക്ക് കാരണമാകുന്നു.

Remedies-To-Stop-Hair-Loss

മുടി കൊഴിച്ചില്‍ തടയാന്‍ ചില വഴികള്‍


എല്ലാ പ്രായക്കാരെയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചില്‍. കൊഴിച്ചിലിന്റെ വേഗം കണ്ട് കഷണ്ടിയാവുമോയെന്ന് പേടിക്കുന്നവരുണ്ട്. കഷണ്ടിയിലും സൗന്ദര്യമുണ്ടെന്ന് പറയുമെങ്കിലും. മുടി കൊഴിച്ചില്‍ തടയാന്‍ വേണ്ടി എത്ര രൂപ മുടക്കാനും തയ്യാറുള്ളവരുണ്ട്. എന്നാല്‍ പ്രതിവിധിക്ക് പകരം വേണ്ടത് സംരക്ഷണമാണ്. എന്തൊക്കെയാണ് അവയെന്ന് നോക്കാം.
1. പ്രോട്ടീനടങ്ങിയ മത്സ്യവും മാംസവും മറ്റും ഭക്ഷണത്തിലുള്‍പ്പെടുത്തുക.
2. തലയില്‍ എണ്ണ തിരുമ്മിപ്പിടിപ്പിച്ച് ദിവസം ഒരു തവണയെങ്കിലും മസാജ് ചെയ്യുക,
3. മാനസിക സമ്മര്‍ദ്ദം മുടികൊഴിച്ചിലുണ്ടാക്കും. സംഘര്‍ഷം മനസ്സിനെ കീ ഴ്പ്പെടുത്താതെ നോക്കുകയാണ് ഇതിനുള്ള പ്രതിവിധി. ഇതിന് യോഗ, ധ്യാനം എന്നിവയൊക്കെ സഹായിക്കും.
4. തലയില്‍ താരനുളളവര്‍ക്ക് വേനല്‍ക്കാലത്ത് തല വിയര്‍ക്കുമ്പോള്‍ മുടികൊഴിച്ചില്‍ കൂടും. കറ്റാര്‍വാഴനീരുള്ള ഷാംപൂവോ മറ്റോ ഉപയോഗിച്ചാല്‍ തലയ്ക്ക് നല്ല തണുപ്പ് ലഭിക്കും.
5. ഉള്ളി അല്ലെങ്കിൽ സവാള തൊലി കളഞ്ഞതിനു ശേഷം ചെറുതായി മുറിക്കുക. ഈ കഷണങ്ങൾ മിക്സിയിലടിച്ച് നീരു പിഴിഞ്ഞ് തലയില്‍ തേക്കുക.
6. ധാരാളം വെള്ളം കുടിക്കുക. മുടിയുടെ ആരോഗ്യത്തിനും ത്വക്കിന്റെ ആരോഗ്യത്തിനും വെള്ളം ആവശ്യമാണ്.
7. ഗ്രീന്‍ ടീ ഉപയോഗിച്ച് മുടി നന്നായി മസാജ് ചെയ്താല്‍ മുടി കൊഴിച്ചില്‍ കുറവുവരും.
8. നെല്ലിക്കപ്പൊടിയും നാരങ്ങാനീരും മിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുക.
9. തേങ്ങാപ്പാല്‍ മുടികൊഴിച്ചിലിനെതിരെ ഉത്തമവസ്തുവാണ്. തലയില്‍ തേച്ചുപിടിപ്പിക്കുകയോ കഴിക്കുകയോ ഒക്കെ ചെയ്യാം.
10. ഗന്ധം സഹിക്കാന്‍ ബുദ്ധിമുട്ടാകുമെങ്കിലും. മുട്ടയുടെ വെള്ള ഉപയോഗിച്ചുള്ള മസാജ് വളരെ നല്ല പ്രതിവിധിയാണ്.

7-reasons-of-hair-loss

മുടികൊഴിച്ചിലിലേക്ക് നയിക്കുന്ന ഏഴു കാര്യങ്ങള്‍


നമ്മള്‍ ദിനംപ്രതി ചെയ്യുന്ന ചില കാര്യങ്ങള്‍ മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. പലപ്പോഴും മുടികൊഴിച്ചില്‍ തുടങ്ങുന്നത് നമ്മള്‍ അറിയാറില്ല. കുളിമുറിയിലും തലയിണയിലും ചീര്‍പ്പിലുമൊക്കെ മുടി പറ്റിയിരിക്കുന്നത് കാണുമ്പോഴാകും ഇക്കാര്യം നമ്മുടെ ശ്രദ്ധയില്‍ വരിക. നമ്മള്‍ ദിവസവും ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ് മുടികൊഴിച്ചിലിന് ഇടയാക്കുന്നത്. അത് എന്തൊക്കെയാണെന്ന് നോക്കാം, അക്കാര്യങ്ങള്‍ തിരുത്താനായാല്‍ മുടികൊഴിച്ചില്‍ ഒരു പരിധിവരെ കുറയ്‌ക്കാനാകും...

1, ചൂടുവെള്ളത്തില്‍ മുടി കഴുകുന്നത്

വെള്ളം ചൂടാക്കി കുളിക്കുകയെന്നത് പതിവായ കാര്യമാണ്. എന്നാല്‍ ആ ചൂടുവെള്ളം കൊണ്ട് മുടി കഴുകിയാല്‍ പണികിട്ടും. ചൂടുവെള്ളം തലയോട്ടിയില്‍ നിര്‍ജ്ജലീകരണത്തിനു കാരണമാകുകയും മുടികൊഴിച്ചിലിന് ഇടയാക്കുകയും ചെയ്യുന്നു. 

2, ശക്തമായി മുടി ചീര്‍പ്പുന്നത്

കുളിച്ചുവന്നാല്‍ മുടി ചീകുകയെന്നത് ഏവരുടെയും ശീലമാണ്. എന്നാല്‍ നനഞ്ഞ മുടി ചീര്‍പ്പുന്നത് പെട്ടെന്ന് കൊഴിഞ്ഞുപോകാന്‍ ഇടയാക്കുന്നു. കൂടുതല്‍ ശക്തിയായി ചീര്‍പ്പിയാല്‍ മുടി കൂടുതല്‍ കൊഴിയും. ഇങ്ങനെ ചീര്‍പ്പുന്നത് മുടിയുടെ വേരിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. 

3, ഉറപ്പേറിയ ഹെയര്‍സ്റ്റൈല്‍

മുടിമുറിക്കാന്‍ പോകുമ്പോള്‍, ഉറപ്പേറിയ ഹെയര്‍സ്റ്റൈല്‍ വേണമെന്ന് പലരു ആവശ്യപ്പെടാറുണ്ട്. ഇത് കാലക്രമേണ മുടികൊഴിച്ചിലിനുള്ള കാരണമായി മാറും. രാത്രി ഉറങ്ങുമ്പോള്‍ മുടി നന്നായി ഒതുക്കിവെക്കുന്നതും ഒഴിവാക്കുക. 

4, പതിവായി ഹീറ്റ് ചെയ്യുന്നത്

മുടി ഒതുങ്ങാന്‍ വേണ്ടി പലരും പതിവായി ഹീറ്റ് ചെയ്യാറുണ്ട്. ഇത് മുടികൊഴിച്ചിലിനുള്ള മറ്റൊരു കാരണമാകും. പതിവായി ഹീറ്റ് ചെയ്യുമ്പോള്‍ തലയോട്ടി വരളാന്‍ ഇടയാക്കും. മുടിയിഴകളെ ഇത് ദുര്‍ബലപ്പെടുത്തും. 

5, ഹെയര്‍സ്റ്റൈലിങ് ഉല്‍പന്നങ്ങളുടെ അമിതോപയോഗം

ജെല്‍സ്, ഹെയര്‍സ്‌പ്രേ തുടങ്ങിയ ഹെയര്‍സ്റ്റൈലിങ് ഉല്‍പന്നങ്ങളുടെ അമിതോപയോഗം മുടികൊഴിച്ചിലിനുള്ള കാരണമായേക്കാം. ഇത്തരം ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചശേഷം മുടി ചീകുമ്പോള്‍ അത് കൊഴിയാനുള്ള സാധ്യത കൂടുന്നു. 

6, എണ്ണ ഉപയോഗിക്കാത്തത്

പ്രകൃതിദത്തമായ എണ്ണ ഉപയോഗിക്കാത്തത് മുടി കൊഴിയാനുള്ള കാരണമാകും. വെളിച്ചെണ്ണ പോലെ ഏതെങ്കിലും പ്രകൃതിജന്യ എണ്ണ മുടിയില്‍ തേക്കുന്നത് നല്ലതാണ്. ഒരു എണ്ണയും തേക്കാതിരിക്കുന്നത് മുടി വരളാനും കാലക്രമേണ കൊഴിയാനും കാരണമാകും. ആഴ്‌ചയില്‍ രണ്ടുതവണയെങ്കിലും എണ്ണ തേച്ചു കുളിക്കണം. ഇതുവഴി തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിക്കുകയും, മുടിയിഴകള്‍ക്കു കൂടുതല്‍ കരുത്തേകുകയും ചെയ്യുന്നു.

7, ഉച്ചഭക്ഷണം കഴിക്കാതിരിക്കുന്നത്

ഉച്ചഭക്ഷണം സ്ഥിരമായി കഴിക്കാതിരിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകുമെന്ന് എത്ര പേര്‍ക്ക് അറിയാം. മുടിയുടെ ശരിയായ ആരോഗ്യത്തിന് പ്രോട്ടീന്‍ ആവശ്യമാണ്. ഇത് ഉച്ചഭക്ഷണത്തിനൊപ്പമുള്ള മല്‍സ്യം, ബീന്‍സ്, മുട്ട എന്നിവയിലൂടെയാണ് നമുക്ക് ലഭിക്കുന്നത്. പ്രോട്ടീന്റെ കുറവ് മുടി വളര്‍ച്ച കുറയ്‌ക്കുന്നു. മുടികൊഴിച്ചിലിനും ഇത് കാരണമാകുന്നു.

Friday, 4 March 2016

ടെൻഷനു കടിഞ്ഞാൺ ഇല്ലെങ്കിൽ വിഷാദം മുതൽ മറവിരോഗം വരെ




ഏതുനേരവും എന്തിനെയെങ്കിലും കുറിച്ച് അമിതമായി ആശങ്കപ്പെടുന്നവരും ആവലാതിപ്പെടുന്നവരുമാണോ നിങ്ങൾ? അനാവശ്യമായി ആകാംക്ഷവച്ചു പുലർത്തുന്നവരാണോ? മാനസികപിരിമുറുക്കം മൂലം അസ്വസ്ഥതപ്പെട്ടാണു നിങ്ങൾ ജീവിക്കുന്നതെങ്കിൽ ഒരു കാര്യം ഉറപ്പിച്ചോളൂ, ഭാവിയിൽ നിങ്ങൾക്ക് മറവിരോഗം മുതൽ വിഷാദരോഗം വരെ പിടിപെട്ടേക്കാം. ടൊറന്റോയിൽ നടന്ന പഠനങ്ങളിൽ നിന്നാണ് ഈ നിഗമനം.

പരീക്ഷയ്ക്കു പോകുമ്പോഴോ ജോലിക്കുവേണ്ട അഭിമുഖത്തിൽ പങ്കെടുക്കുമ്പോഴോ ആകാംക്ഷയും ആശങ്കയും ഉണ്ടാകുന്നത് സ്വാഭാവികം. എന്നാൽ അനാവശ്യമായി ആശങ്കപ്പെടുന്ന മനസ്സാണു നിങ്ങളുടേതെങ്കിൽ സൂക്ഷിക്കണം എന്നാണു ഡോക്ടർമാർ പറയുന്നത്. കാരണം പഠനത്തിന്റെ ഭാഗമായി നിരീക്ഷണവിധേയമാക്കിയ അൽഷിമേഴ്സ് രോഗികളും വിഷാദരോഗികളും അനാവശ്യമായ ആകാംക്ഷയും ആശങ്കയും അനുഭവിച്ചവരായിരുന്നുവത്രേ. വിഷാദം നിങ്ങളുടെ തലച്ചോറിനെയും നാഡി വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നു.
തുടർച്ചയായ വിഷാദം നിങ്ങളുടെ മാനസിക നിലയെ തന്നെ തകർക്കാൻ സാധ്യതയുണ്ട്. മനസ്സിന്റെ പിരിമുറുക്കം വർധിക്കുമ്പോൾ ഉച്ചത്തിൽ വഴക്കുണ്ടാക്കുക, സാധനങ്ങൾ എറിഞ്ഞുപൊട്ടിക്കുക, മോശം ഭാഷയിൽ സംസാരിക്കുക, മുറിക്കുള്ളിൽ അടച്ചുപൂട്ടിയിരിക്കുക തുടങ്ങിയ പ്രതികരണങ്ങൾ അതിരുകടക്കുന്നുവെങ്കിൽ മാനസിക രോഗവിദഗ്ദനെ കാണുന്നത് നല്ലതായിരിക്കും. ഭ്രാന്ത് ഉള്ളവർ മാത്രമേ മനോരോഗവിദഗ്ദനെ കാണാവൂ എന്നത് പഴഞ്ചൻ രീതിയാണ്. ഇടയ്ക്കിടെ ഒരു മനോരോഗവിദഗ്ദനുമായി സംസാരിച്ച് നിങ്ങളുടെ ആശങ്കകളും പ്രശ്നങ്ങളും അവതരിപ്പിച്ചാൽ മനസ്സിന് ആശ്വാസം ലഭിക്കുമെന്നതു മറക്കണ്ട. അടുപ്പമുള്ള സുഹൃത്തുക്കളോടു സംസാരിച്ചാലും ഇതേ പ്രയോജനം ലഭിച്ചേക്കാം.

വിഷാദം കിടപ്പറയിൽ വില്ലനാകുമ്പോൾ..

എപ്പോഴും ഒന്നാമതെത്താനുള്ള ത്വര പൊതുവേ മലയാളികൾക്കിടയിൽ കൂടുതലാണ്. ഇതു തന്നെയാണ് കടുത്ത ഡിപ്രഷൻ, വിഷാദരോഗം, സ്ട്രെസ് തുടങ്ങി പല പേരുകളിൽ അറിയപ്പെടുന്ന ഓമനരോഗം വിളിച്ചു വരുത്തുന്നതും. ഇതിന് അടിപ്പെടുന്നവരുടെ എണ്ണമാകട്ടെ ദിനംപ്രതി വർധിച്ചു വരുന്നു. ഇവ വ്യക്തികളെ കടന്ന് കുടുംബബന്ധങ്ങളെയും ബാധിച്ചു തുടങ്ങുമ്പോഴാണ് രോഗത്തിന്റെ ഗൗരവത്തെക്കുറിച്ച് പലരും മനസിലാക്കുന്നത്.
വിഷാദം കിടപ്പറയിലെ വില്ലൻ
ബെഡ്റൂമിലേക്കു കടക്കുമ്പോൾതന്നെ ഒരു വിരക്തി, ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ അഭിമുഖീകരിക്കാൻ തന്നെ ബുദ്ധിമുട്ട് തോന്നുക, മാനസികമായി ലൈംഗികതയോടു പൊരുത്തപ്പെടാൻ സാധിക്കാതിരിക്കുക എന്നീ പ്രശ്നങ്ങളാണ് പ്രധാനമായും വിഷാദരോഗികൾക്ക് കിടപ്പറയിൽ അഭിമുഖീകരിക്കേണ്ടി വരുന്നത്.
ഏതു പ്രായത്തിലുള്ളവരെയും ബാധിക്കാവുന്ന ഒരു പ്രശ്നക്കാരനാണ് വിഷാദം. വിഷാദരോദമുള്ള 50 ശതമാനം പേരിലും ലൈഗികവിരക്തിയും അനുഭവപ്പെടാമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിന്റെ തീവ്രത കൂടുന്നതിനനുസരിച്ച് ലൈംഗികപ്രശ്നങ്ങളും കൂടിവരുന്നു. ഇതാകട്ടെ ആത്മഹത്യയിലേക്കു വരെ പലരേയും നയിക്കുന്നുമുണ്ട്.
ഉദ്ധാരണക്കുറവും താൽപര്യമില്ലായ്മയും
വിഷാദരോഗികളായ പുരുഷൻമാരിൽ കണ്ടു വരുന്ന പ്രധാനപ്രശ്നം ഉദ്ധാരണശേഷിക്കുറവാണ്. വിഷാദത്തോടൊപ്പം അമിത ഉത്കണ്ഠയുള്ളവർക്കാകട്ടെ ശീഘ്രസ്ഖലനം ഉൾപ്പടെയുള്ള പ്രശ്നങ്ങളും കാണുന്നുണ്ട്. ഉദ്ധാരണശേഷി കുറയുമ്പോൾ ലൈഗികതയെക്കുറിച്ചുള്ള ആശങ്കകൾ കൂടിവരുന്നു. ഇണയെ തൃപ്തിപ്പെടുത്താൻ സാധിക്കാതെ വരുമ്പോൾ രോഗം വീണ്ടും വഷളാകുന്നു.
വിഷാദരോഗവുമായി എത്തുന്ന സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന പ്രശ്നം ലൈംഗികതയോടുള്ള വിരക്തിയാണ്. ഭർത്താവ് എങ്ങനെയൊക്കെ സന്തോഷിപ്പിക്കാൻ നോക്കിയാലും അതിലൊന്നും തന്നെ ഒരു താൽപര്യവും തോന്നാറില്ല. എന്നു മാത്രമല്ല, ഭർത്താവിന്റെ സാമീപ്യം തന്നെ ചിലർക്ക് അരോചകമായി മാറാം. അഥവാ ഭർത്താവിന്റെ താൽപര്യത്തിനൊന്നു നിന്നുകൊടുത്താൽ തന്നെ ഒരുതരം നിർവികാരതയായിരിക്കാം ഇക്കൂട്ടർക്ക് അനുഭവപ്പെടുക. യോനിയിൽ വരൾച്ച അനുഭവപ്പെട്ട് പേശികൾ ചുരുങ്ങി വേദനയുണ്ടാകുന്ന യോനീസങ്കോചം എന്ന അവസ്ഥയിലേക്കും എത്തുന്നു. ഇത് ലൈംഗികതയെ തീർത്തും അസഹനീയമാക്കി മാറ്റുന്നു.
പോംവഴി ചികിത്സ മാത്രം
ഏതെങ്കിലും രീതിയിലുള്ള സമ്മർദ്ദമോ, വിഷാദമോ പിടികൂടുമ്പോൾ, കാര്യങ്ങൾ നിങ്ങളുടെ വഴിക്കു നിൽക്കുന്നില്ലഎന്നു കണ്ടാൽ എത്രയും പെട്ടെന്ന് വിദഗ്ധോപദേശം തേടണം. ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത പ്രശ്നങ്ങളൊന്നുമില്ലെന്ന് ആദ്യം മനസിലാക്കണം. പലരിലും മരുന്നുകൾ പോലും വേണ്ടി വരാതെ തന്നെ കൗൺസിലിങ്ങിലൂടെ പരിഹാരം ലഭിക്കാറുണ്ട്.

Monday, 18 January 2016

ബീറ്റ്‌റൂട്ട്‌ കഴിക്കുന്നവർ അറിയാൻ heart emoticon
********************************************
ബീറ്റ്‌റൂട്ട്‌ കഴിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാൽ ഇതിൻറെ ശരിയായ ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയുന്നവർ വളരെ വിരളമാണ്. പലരും അതിന്റെ ആരോഗ്യഗുണങ്ങൾ ഒന്നും അറിയാതെയാണ് ഇവ കഴിക്കുന്നത്. വിവിധ രോഗങ്ങളെ ഒരേ സമയം പ്രതിരോധിക്കാൻ കഴിവുള്ള പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്‌. ബീറ്റ്‌റൂട്ടിൽ അടങ്ങിയിട്ടുള്ള ധാതുക്കൾ, ഫൈബർ,ആൻറി ഓക്സിഡന്‍റുകൾ ,എന്നിവയാണ് വിവിധ രോഗങ്ങളെ തടഞ്ഞു നിർത്തുന്നത്. ബീറ്റ്‌റൂട്ടിൻറെ ചില ഗുണങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.
1. ബീറ്റ്‌റൂട്ട്‌ അയണിന്റെ മികച്ച കലവറയാണ്‌. അതിനാൽ അയണ്‍ ഹീമോഗ്‌ളോബിന്‍ ഉണ്ടാകാന്‍ സഹായിക്കുന്നു. ഇത് വിളർച്ചയുണ്ടാകുന്നത് തടയുന്നു.
2. ഗര്‍ഭിണികളായ സ്‌ത്രീകള്‍ക്കും ഗര്‍ഭസ്ഥ ശിശുവിനും ഫോളിക്‌ ആസിഡ്‌ വളരെ അത്യാവശ്യമാണ്‌. ബീറ്റ്‌റൂട്ടില്‍ ഫോളിക്‌ ആസിഡ്‌ ധാരാളം അടങ്ങിയിട്ടുണ്ട്‌.ഇത് ഗര്‍ഭസ്ഥ ശിശുവിന്റെ സുഷുമ്‌നാ നാഡിയുടെ ശരിയായ വളര്‍ച്ചയ്‌ക്ക്‌ കൂടിയേ തീരൂ.
3.ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന ബീറ്റാസയാനിന്‌, ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച സാവധാനത്തിലാക്കാന്‍ കഴിയും.
4. ബീറ്റ്‌റൂട്ട്‌ കഴിക്കുന്നത് രക്തക്കുഴലുകളില്‍ കൊഴുപ്പ്‌ അടിയുന്നത്‌ തടയുകയും ദോഷകരമായ കൊളസ്‌ട്രോള്‍ നിയന്ത്രിക്കുകയും ചെയ്യുന്നു.
5. ബീറ്റ്‌റൂട്ടിന്‌ കടുംചുവപ്പ്‌ നിറം നല്‍കുന്നത്‌ ബീറ്റാസയാനിന്‍ ആണ്‌. ഇത്‌ മികച്ച ഒരു ആന്റിഓക്‌സിഡന്റ്‌ കൂടിയാണ്‌. ഇത്‌ എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ ഓക്‌സീകരണം കുറയ്‌ക്കുകയും അവ രക്തക്കുഴലുകളില്‍ അടിയുന്നത്‌ തടയുകയും ചെയ്യും. ഇത്‌ ഹൃദായാഘാത സാധ്യതയും പക്ഷാഘാത സാധ്യതയും കുറയ്‌ക്കുന്നു.
6.ബീറ്റ്‌റൂട്ടില്‍ സിലിക്ക അടങ്ങിയിട്ടുണ്ട്‌. ശരീരത്തിന്‌ കാത്സ്യം കാര്യക്ഷമമായി ഉപയോഗിക്കണമെങ്കില്‍ സിലിക്ക ആവശ്യമാണ്‌. പല്ലുകള്‍ക്കും എല്ലുകള്‍ക്കും ബലം നല്‍കുന്നത്‌ കാത്സ്യമാണ്‌.
7.പ്രമേഹ രോഗികള്‍ക്ക്‌ മധുരത്തോട്‌ ആസക്തി തോന്നുന്നത്‌ സാധാരണയാണ്‌. ഒരു കഷണം ബീറ്റ്‌റൂട്ട്‌ കഴിച്ച്‌ ഈ ആസക്തി ശമിപ്പിക്കാവുന്നതാണ്‌. ബീറ്റ്‌റൂട്ടില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ടെങ്കിലും അതില്‍ കൊഴുപ്പ്‌ തീരെയില്ല.
8.അമേരിക്കന്‍ ഡയബറ്റീസ്‌ അസോസിയേഷന്റെ കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പഠനത്തില്‍ ബീറ്റ്‌റൂട്ടില്‍ അയണ്‍ ധാരാളം അടങ്ങിയിട്ടുളളതിനാല്‍ ഇത് സ്‌റ്റാമിന വര്‍ദ്ധിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ദിവസവും ഒരു കഷണം ബീറ്റ്‌റൂട്ട്‌ കഴിച്ചാല്‍ അത്‌ നിങ്ങള്‍ക്ക്‌ നവോന്മേഷം നല്‍കും.
9.ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് പ്രായമായവരില്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂട്ടുമെന്ന് പഠനം പറയുന്നു.
10. ചർമ്മ പ്രശ്നങ്ങൾ,ഡാർക് സ്പോർട്സ് എന്നിവ അകറ്റാൻ ബീറ്റ്‌റൂട്ട്‌ വളരെ നല്ലതാണ്. ഇത് സ്വാഭാവികമായി തിളങ്ങുന്ന ചർമ്മം നൽകുന്നു.

Tuesday, 12 January 2016

ആയുർവേദം.......വെള്ളം കുടിക്കുന്ന 4 നിയമങ്ങൾ
വെള്ളം കുടിക്കുന്ന 4 നിയമങ്ങൾ പാലിച്ചാൽ ജീവിതത്തിൽ കുറഞ്ഞത്‌ ഒരു100 രോഗത്തിൽ നിന്ന് രക്ഷപ്പെടാം.നമ്മുടെ ശരീരത്തിലെ വാത,പിത്ത,കഫത്തിന്റെ അസന്തുലനമാണ് രോഗത്തിനുള്ള പ്രധാനകാരണം,ഈ വാത,പിത്ത,കഫത്തിനെ സംതുലിതമായി വെക്കാനുള്ള 4 നിയമം,ഇത് എന്റേതല്ല വാഘ്ബടൻ മഹർഷിയുടെതാണ്,അദ്ദേഹം തൻറെതന്റെ രണ്ടു ഗ്രന്ഥത്തിൽ(അഷ്ടാംഗഹൃദയം,അഷ്ടാംഗസംഗ്രഹം)ഏഴായിരം സൂത്രങ്ങൾ(നിയമങ്ങൾ)എഴുതിവെച്ചിട്ടുണ്ട്,മനുഷ്യൻ തന്റെ നിത്യജീവിതത്തിൽആരോഗ്യത്തോടെ ജീവിക്കാൻ പാലിക്കേണ്ട നിയമങ്ങൾ,അതിൽ 4 നിയമങ്ങൾ പറയാം നല്ലതാണെന്ന് തോന്നിയാൽ സ്വയംപാലിക്കുക,മറ്റുള്ളവർക്കുംപറഞ്ഞുകൊടുക്കുക,അതിൽ ഒന്നാമത്തെ നിയമം ഭക്ഷണം കഴിക്കുമ്പോഴും,കഴിച്ചഉടനെയും വെള്ളംകുടിക്കാതിരിക്കുക,വാഘ്ബട്ട മഹർഷി പറയുന്നു"ഭോജനാന്തേ വിഷംവാരി"ഭക്ഷണത്തിന്ശേഷം കുടിക്കുന്നവെള്ളം വിഷം കുടിക്കുന്നതിന്തുല്യമാണെന്ന്,നിങ്ങൾ ചോദിക്കുംഎന്താണ് കാരണം,ഞാൻ സരളമായഭാഷയിൽ പറയാം,നാം കഴിക്കുന്നഭക്ഷണം മുഴുവൻ നമ്മുടെ ശരീരത്തിൽഒരുസ്ഥലത്ത് പോയി കേന്ദ്രീകരിക്കും അതിന് സംസ്കൃതത്തിലും,ഹിന്ദിയിലും ജട്ടർ എന്നുവിളിക്കും,മലയാളത്തിൽ ആമാശയംഎന്ന് പറയും,ഇംഗ്ലീഷിൽ ഇതിനെ epicastrium എന്നും പറയും,അപ്പോൾ ശരീരത്തിൽ നടക്കുന്നതെന്തെന്ന് ഞാൻ പറയാം.നാം ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ തന്നെ ആമാശയത്തിൽ അഗ്നി പ്രജ്വലിക്കും,ഈഅഗ്നിയാണ് ഭക്ഷണത്തെ പചിപ്പിക്കുന്നത്,ഇംഗ്ലീഷിൽ ഇതിനെ digestion process എന്ന് പറയും,എങ്ങിനെയാണോ അടുപ്പിൽ തീകത്തിച്ചാൽ ഭക്ഷണം പാകമാവുന്നത് അതുപോലെയാണ് ജട്ടറിൽ തീകത്തുമ്പോൾ ഭക്ഷണം പചിക്കുന്നത്,അപ്പോൾ ഞാൻ ഒരുകാര്യം ചോദിച്ചോട്ടെ നിങ്ങൾ ഭക്ഷണം കഴിക്കാൻതുടങ്ങി ആമാശയത്തിൽ തീകത്തി,ആഅഗ്നി ഭക്ഷണത്തെ ദഹിപ്പിക്കും,ആഅഗ്നിയുടെ മുകളിൽ വെള്ളം ഒഴിച്ചാൽ എന്താ സംഭവിക്കുക??അഗ്നിയും,ജലവുമായി ഒരിക്കലും ചേരില്ല,ആവെള്ളം അഗ്നിയെ കെടുത്തും,അപ്പോൾ നമ്മൾ കഴിച്ച ഭക്ഷണം വയറിൽ കിടന്ന് അടിയും,ആ അടിയുന്ന ഭക്ഷണം ഒരുനൂറ്തരത്തിലുള്ള വിഷങ്ങൾ ഉണ്ടാക്കും,ആവിഷം നമ്മുടെ ജീവിതം നരക തുല്യാമാക്കും,ചിലരൊക്കെ പറയാറുണ്ട്‌ ഭക്ഷണം കഴിച്ചഉടനെ എന്റെ വയറ്റിൽ ഗ്യാസ്കയറുന്നു,എനിക്ക്പുളിച്ച്തികട്ടാൻവരുന്നു എന്നൊക്കെ,ഇതിന്റെ അർത്ഥം ഭക്ഷണം വയറ്റിൽപോയി ദഹിച്ചില്ല എന്നാണ്,അപ്പോൾ നിങ്ങൾ ചോദിക്കും എത്രസമയംവരെ വെള്ളം കുടിക്കാൻ പാടില്ല എന്ന്,കുറഞ്ഞത്‌ ഒരു മണിക്കൂറെങ്കിലും,കാരണം ഈ അഗ്നിപ്രജ്വലിക്കുന്ന പ്രക്രിയ കുറഞ്ഞത്‌ ഒരുമണിക്കൂർവരെ ആണ്,അപ്പോൾ നിങ്ങൾ ചോദിക്കും ഭക്ഷണത്തിന് മുൻപേ വെള്ളം കുടിക്കാമോ എന്ന്,ഹാ കുടിച്ചോ 40 മിനിറ്റ് മുൻപേ കുടിച്ചോ,ഓക്കേ വെള്ളംകുടിക്കുന്നില്ല എന്നാൽ മറ്റുവല്ലതും കുടിക്കാമോ,കുടിക്കാം,മോര് കുടിക്കാം,തൈര്കുടിക്കാം,പഴവര്ഗങ്ങളുടെ നീര്(ജ്യൂസ്‌)കുടിക്കാം,നാരങ്ങവെള്ളം കുടിക്കാം,അല്ലെങ്കിൽ പാലുംകുടിക്കാം,പക്ഷെ ഒരുകാര്യം പാലിച്ചാൽ നല്ലത്,രാവിലെത്തെ പ്രാതലിന് ശേഷം,ജ്യൂസ്‌,ഉച്ചക്ക് മോര്,തൈര്,നാരങ്ങവെള്ളം,രാത്രി പാല്,വെള്ളം ഒരുമണിക്കൂറിനുശേഷം,ഈ ഒറ്റ നിയമംപാലിച്ചാൽ വാത,പിത്ത,കഫങ്ങൾ മൂലമുണ്ടാകുന്ന 80 രോഗത്തിൽ നിന്ന് രക്ഷപ്പെടാം,രണ്ടാമത്തെ നിയമം വെള്ളം എപ്പോഴും.സിപ് ബൈ സിപ്പായി(കുറേശെ)കുടിക്കുക,ചായ,കാപ്പി മുതലായവ കുടിക്കുന്നത്പോലെ,ഈ ഒറ്റയടിക്ക് വെള്ളംകുടിക്കുന്ന ശീലം തെറ്റാണ്,പ്രകൃതിയിലെ മൃഗങ്ങളെയും,പക്ഷികളെയും നോക്കൂ, ഒരു പക്ഷി എങ്ങിനെയാണ് വെള്ളംകുടിക്കുന്നത് ഒരു കൊക്കിൽ കുറച്ച് വെള്ളമെടുത്തു കൊക്ക് മുകളിലൊട്ടുയർത്തി സാവധാനത്തിലാണ് വെള്ളം കുടിക്കുന്നത്,അത്പോലെ പൂച്ച,പട്ടി,സിംഹം,പുലി മുതല്ലയവയും എല്ലാ മൃഗങ്ങളും,പക്ഷിക്കളും വെള്ളം നക്കിയിട്ടും,കൊക്ക് ചാലിപ്പിചിട്ടുമാണ് വെള്ളം കുടിക്കുന്നത്,അവര്ക്കൊന്നും ഷുഗറും,പ്രഷറും,നടുദവേനയുമൊന്നുമില്ല കാരണം അവർ വെള്ളം സിപ്ബൈസിപ്പയിട്ടാണ് കുടിക്കുന്നത്,അവർക്ക് ഇതൊക്കെ ആരാ പഠിപ്പിച്ച് കൊടുത്തത്??അത് അവർക്ക് ജന്മനാൽ കിട്ടിയ അറിവാണ്,നമ്മൾ മനുഷാരോ,നമ്മൾക്ക് പഠിക്കാൻ സ്കൂൾ,കോളേജ്,വായനശാല എന്ന് വേണ്ട ടീച്ചർ,അധ്യാപകർ,അധ്യാത്മഗുരു എല്ലാവരും ഉണ്ടായിട്ടും നമ്മൾക്ക് ഈവക കാര്യങ്ങളൊന്നുംഅറിയില്ല!!,,മൂന്ന് ജീവിതത്തിൽ എത്രതന്നെ ദാഹിചാലും ഐസിട്ട വെള്ളം,ഫ്രിഡ്ജിൽവെച്ചവെള്ളം,വാട്ടർകൂളറിലെവെള്ളം എന്നിവ കുടിക്കാതിരിക്കുക,നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ വേനല്ക്കാലത്ത് മണ്‍കലത്തിൽ വെച്ചവെള്ളം കുടിക്കാം,തണുത്ത വെള്ളം കുടിക്കുന്നത് കൊണ്ട് പലദോഷങ്ങളു ഉണ്ട്,കാരണം ശരീരത്തിന്റെ താപനിലയും ഈ വെള്ളത്തിന്റെ താപനിലയും വ്യത്യാസമായിരിക്കും,ഐസ് ആകുന്നത് തന്നെ 0 ഡിഗ്രിയിൽ ആണല്ലോ,അപ്പോൾ ഐസിട്ട വെള്ളത്തിന്റെയും,ഫ്രിഡ്ജിൽ വെച്ച വെള്ളത്തിന്റെയും താപനില നിങ്ങൾ ആലോചിച്ചാൽ മനസ്സിലാകും,ഈവെള്ളം വയട്ടിനുള്ളിൽ ചെന്നാൽ അവിടെ അടിനടക്കും,ശരീരത്തിന് ഈവെള്ളത്തെ ചൂടാക്കാൻ വളരെ പാട്പെടേണ്ടിവരും,അല്ലെങ്കിൽ ഈവെള്ളംപോയി ശരീരത്തെ തണുപ്പിക്കും,ശരീരം തണുത്താൽ എന്താണ് സംഭവിക്കുക എന്ന് പറയേണ്ട ആവശ്യമുണ്ടോ? ഒരുപക്ഷിയും,മൃഗങ്ങങ്ങളും തണുത്തവെള്ളം കുടിക്കുന്നില്ല,മനുഷ്യന്റെ കാര്യം ജനിക്കുമ്പോൾ തന്നെ ഫ്രിഡ്ജും കൊണ്ടാ ജനിച്ചത്‌ അതുപോലെയാ പലരുടെയും അവസ്ഥ!!!നാലാമത്തേതും അവസാനത്തേതുമായ നിയമം കാലത്ത് എഴുന്നേറ്റ ഉടനെ മുഖംകഴുകാതെ 2,3 ഗ്ലാസ്‌ വെള്ളം കുടിക്കുക കാരണം രാവിലെ നമ്മുടെ ശരീരത്തിൽആസിഡിന്റെ മാത്ര വളരെ കൂടുതലായിരിക്കും.നമ്മുടെ വായിൽ ഉണ്ടാകുന്ന ഉമിനീര് നല്ലഒരു ക്ഷാരീയപദാർതമാണ് ഇത് കാലത്ത് തന്നെ വെള്ളത്തിന്റെകൂടെ വയറിൽ എത്തിയാൽ വയറിലെ ആസിഡിന്റെ മാത്ര നോര്മാലാകും,അതുകൂടാതെ ഈവെള്ളം വൻകുടലിൽ ചെന്ന് വയറിൽ നല്ലപ്രഷർ ഉണ്ടാക്കും,നിങ്ങൾക്ക് രണ്ടോ,മൂന്നോ മിനുട്ട് കൊണ്ട് കക്കൂസിൽ പോകാൻ തോന്നും,വയറ് നല്ലവണ്ണം ക്ളിയരറാവുകയും ചെയ്യും,ഏതൊരു വ്യക്തിയുടെയും വയർ കാലത്ത് ഒറ്റപ്രാവശ്യം കൊണ്ട് വൃത്തിയാൽ ജീവിത്തത്തിൽ ഒരുരോഗവും വരാൻ സാധ്യതയില്ല, "വെള്ളം കുടിക്കുന്ന ഈ 4 നിയമങ്ങൾ (ഭക്ഷണം കഴിച്ച് ഒരുമണിക്കൂറിന് ശേഷം വെള്ളം കുടിക്കുക,വെള്ളം എപ്പോഴും കുറേശെകുറേശെ ആയികുടിക്കുക,തണുത്ത വെള്ളം ഒരിക്കലും കുടിക്കാതിരിക്കുക,കാലത്ത് എഴുന്നേറ്റഉടനെ(ഉഷാപാൻ)വെള്ളംകുടിക്കുക) പാലിച്ച് നമുക്ക് ഓരോരുത്തർക്കും നിരോഗിയായി ജീവിക്കാം

മുടി വളര്‍ച്ചക്ക് തേങ്ങാപ്പാല്‍

മുടി വളര്‍ച്ചക്ക് തേങ്ങാപ്പാല്‍ എങ്ങനെ ഉപയോഗിക്കാം?

തേങ്ങാപ്പാല്‍ ആരോഗ്യപരമായ പല ഗുണങ്ങളുമുള്ളതാണെന്ന കാര്യത്തില്‍ സംശയമുണ്ടാവാനിടയില്ല. ആരോഗ്യത്തിനു മാത്രമല്ല ചര്‍മ്മത്തിനും മുടിയുടെ വളര്‍ച്ചയ്ക്കും ഇത് ഉപയോഗിക്കാം. മുടിവളര്‍ച്ചയ്ക്ക് തേങ്ങാപ്പാല്‍ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് പറയുന്നത്. തേങ്ങാപ്പാലില്‍ ധാരാളം വിറ്റാമിന്‍ ഇയും ഫാറ്റും അടങ്ങിയിട്ടുണ്ട്. ഇത് മുടി വളര്‍ച്ച ത്വരിതപ്പെടുത്തും.
തേങ്ങാപ്പാല്‍ എങ്ങനെ വേര്‍തിരിച്ചെടുക്കാം?
1. ശുദ്ധമായ നാളികേരം ചിരകിയെടുക്കുക.
2. വൃത്തിയുള്ള തോര്‍ത്തെടുത്ത് ചിരകിയ തേങ്ങ അതിലിട്ട് നന്നായി പിഴിഞ്ഞെടുക്കുക.
3. പാല്‍ പിഴിഞ്ഞെടുത്തശേഷം അത് അരിച്ചെടുക്കുക.
4. ചൂടാക്കിയ ചീനച്ചട്ടിയില്‍ തേങ്ങാപ്പാലൊഴിക്കുക. മൂന്നുമുതല്‍ അഞ്ചുമിനിറ്റുവരെ ചൂടാക്കിയശേഷം തണുക്കാന്‍ അനുവദിക്കുക. തണുത്ത തേങ്ങാപ്പാല്‍ രാത്രിമുഴുവന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
മുടിവളരാന്‍ തേങ്ങാപ്പാല്‍ എങ്ങനെ പുരട്ടണം?
മുടി വൃത്തിയായി ചീകുക ഒരു കോട്ടന്‍ ഗോളം എടുത്ത് പാലില്‍ മുക്കുക. അത് തലയോട്ടിയിലും മുടിയിലും അറ്റത്തും പുരട്ടുക. അതിനുശേഷം മുടി കെട്ടിവെച്ച് ഹെയര്‍കാപ്പ് കൊണ്ടുമൂടുക. നാലഞ്ച് മണിക്കൂര്‍ മുടി അങ്ങനെ വെയ്ക്കുക. തേങ്ങാപ്പാല്‍ മുടിവേരുകളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനുവേണ്ടിയാണിത്. അതിനുശേഷം ഷാമ്പു ഉപയോഗിച്ച് കഴുകാം. ഷാമ്പൂ ചെയ്തശേഷം മുടി കണ്ടീഷന്‍ ചെയ്യുക തേങ്ങാപ്പാലുകൊണ്ടുള്ള കണ്ടീഷനിങ് നാലു ടേബിള്‍ സ്പൂണ്‍ തേങ്ങാപ്പാല്‍ തേനുമായും ഒലിവ് ഓയിലുമായും കൂട്ടിക്കലര്‍ത്തുക. ഈ മിശ്രിതം രണ്ടു മിനിറ്റ് ചൂടാക്കുക. അതിനുശേഷം മുടിയില്‍ പുരട്ടുക. ഹെയര്‍കാപ്പ് ധരിച്ചശേഷം ഒരു മണിക്കൂര്‍ വിശ്രമിക്കുക. ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകുക.

ഒറ്റയ്ക്കുള്ളപ്പോൾ എങ്ങനെ ഹൃദയാഘാതം അതിജീവിക്കാം?

ഒറ്റയ്ക്കുള്ളപ്പോൾ എങ്ങനെ ഹൃദയാഘാതം അതിജീവിക്കാം?

പ്രിയപ്പെട്ടവരേ, ദയവ് ചെയ്ത് ഇത് വായിക്കൂ
1.ഇപ്പോൾ ഏകദേശംവൈകുന്നേരം7.25 ആയെന്നുംപതിവില്ലാത്ത വിധം ജോലിത്തിരക്കുണ്ടായിരുന്ന ഒരു ദിവസം ഒറ്റയ്ക്ക് വീട്ടിലേയ്ക്ക് മടങ്ങുകയാണെന്നും സങ്കൽപ്പിക്കുക.
2.നിങ്ങൾ യഥാർത്ഥത്തിൽ വളരെയധികം ക്ഷീണിതനും നിരാശനുമായി ആകെ താറുമാറായിരിക്കുകയാണ്
3.പെട്ടെന്ന് ഒരു കലശലായ വേദന നെഞ്ചിൽ നിന്ന് കൈകളിൽ പടർന്നു താടി വരെയെത്തുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നു.തൊട്ടടുത്തുള്ള ആശുപത്രിയിലേയ്ക്ക് ഏകദേശം ഇനിയും 5 കി മി ദൂരമുണ്ട്.
4.നിർഭാഗ്യവശാൽ അവിടെ വരെയെത്താൻ കഴിയുമോയെന്ന് നിങ്ങൾക്കുറപ്പില്ല
5.CPR-cardiopulmonary resuscitation(ഹൃദയശ്വാസകോശ പുനരുജ്ജീവനം)ൽ നിങ്ങൾ പരിശീലനം ലഭിച്ചയാളാണ് പക്ഷേ നിങ്ങളെ അതഭ്യസിച്ചയാൾ അത് നിങ്ങളിൽ സ്വയം എങ്ങനെ പ്രാവർത്തികമാക്കാം എന്നുള്ളത് പഠിപ്പിച്ചു തന്നിരുന്നില്ല
6.ഒറ്റയ്ക്കുള്ളപ്പോൾ എങ്ങനെ ഹൃദയാഘാതം അതിജീവിക്കാം?
കാരണം ഹൃദയാഘാതമുണ്ടാകുമ്പോൾ പലരുംപരസഹായം ലഭിക്കാൻ സാധ്യതയില്ലാത്ത വിധം ഒറ്റയ്ക്കായിരിക്കും.അസാധാരണമായി മിടിക്കുന്ന ഹൃദയവും ക്ഷയിച്ചുകൊണ്ടിരിക്കുന്ന ബോധത്തിനുമിടയിൽ പുനരുജ്ജീവനത്തിന് ഏകദേശം പത്ത് സെക്കണ്ട് കിട്ടാനേ സാധ്യതയുള്ളൂ
7.എന്നാൽ ഇവർക്ക് സ്വയം ചെയ്യാൻ കഴിയുന്ന ഒരു കാര്യം തുടർച്ചയായി ശക്തമായി ചുമയ്ക്കുകയെന്നുളളത്.ഓരോ ചുമയ്ക്ക് മുന്പും ദീർഘശ്വാസംഎടുക്കുകയും,നെഞ്ചിൽ നിന്ന് കഫം ഉണ്ടാവുന്ന തരത്തിൽ ദീർഘവും ശക്തവും ആയിരിക്കുകയും വേണം
ശ്വസനവും ചുമയുംരണ്ട് സെക്കണ്ട് ഇടവിട്ട്‌ മുടങ്ങാതെ പരസഹായം ലഭിക്കുന്നത് വരെയോ ഹൃദയം സാധാരണ നിലയിൽ മിടിക്കുന്നു എന്ന് തോന്നുന്നത് വരെയോ മുടക്കമില്ലാതെ തുടരേണ്ടതാണ്
8.ദീർഘശ്വസനം ശ്വാസകോശത്തിലേയ്ക്ക് ഓക്സിജൻ പ്രവാഹിപ്പിക്കുകയും,ചുമമൂലംഹൃദയം അമരുകയുംഅത് വഴി രക്തചംക്രമണം നിലനിർത്തുകയും ചെയ്യുന്നു.ഹൃദയത്തിലെ ഈ സമ്മർദം അതിനെ പൂർവസ്ഥിതി കൈ വരിക്കാൻ സഹായിക്കും.ഇപ്പ്രകാരം ഹൃദയാഘാതരോഗികൾ ബോധം നഷ്ടമാകാതെ ആശുപത്രിയിൽ എത്തിച്ചേരാൻ കഴിയും
9.നിങ്ങളാൽ കഴിയുന്നവരോടൊക്കെ ഇതേ കുറിച്ച് പറയുക.അത് പലരുടെയും ജീവൻ രക്ഷിക്കാൻ ഇടയാക്കും.
10.ഒരു ഹൃദ്രോഗവിദഗ്ധൻ പറയുന്നതെന്തെന്നാൽ ഈ പോസ്റ്റ്‌ കാണുന്ന എല്ലാവരും അത് ഷെയര്‍ ചെയ്യുകയാണെങ്കിൽ മറ്റുള്ളവര്‍ കൂടി ഇത് കാണുകയും ചെയ്യും . ഉറപ്പാണ് നമുക്ക് ഒരു ജീവനെങ്കിലും രക്ഷിക്കാൻ കഴിയുമെന്നുളളത്.
11.ഫലിതങ്ങൾ അയക്കുന്നതിനെക്കാൾ ദയവു ചെയ്ത് ഇത് അയച്ച് ഒരു വിലപ്പെട്ട ജീവൻ രക്ഷിക്കുക
12.ഈ മെസേജ് കറങ്ങിത്തിരിഞ്ഞ് ഒന്നിലേറെ പ്രാവശ്യം നിങ്ങളിലെയ്ക്ക് തന്നെ എത്തുന്നെങ്കിൽ ദയവു ചെയ്ത് ദേഷ്യം തോന്നരുത്.നിങ്ങളുടെ നന്മയുദ്ദേശിക്കുന്ന,നിങ്ങൾക്ക് ഹൃദയാഘാതത്തിൽ നിന്ന് എങ്ങനെ രക്ഷനേടാം എന്ന് വീണ്ടും വീണ്ടുംഓർമിപ്പിക്കുന്ന സുഹൃത്തുക്കൾ ഉള്ളതിൽ സന്തോഷിക്കുകയും അഭിമാനിക്കുകയുമാണ് വേണ്ടിയത്.

Saturday, 9 January 2016

നെല്ലിക്ക ദിവസവും കഴിച്ചാല്‍ ശരീരത്തിന്‌ സംഭവിക്കുന്ന മാറ്റങ്ങള്‍..

ഇന്ത്യന്‍ ഗൂസ്‌ബറി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെല്ലിക്ക ഒരു മഹാസംഭവം തന്നെയാണ്‌. ദിവസവും ഒരു നെല്ലിക്ക കഴിക്കാന്‍ പണച്ചിലവോ സമയ നഷട്ടമോ ഇല്ല. എന്നാല്‍ ഇതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. അമിതവണ്ണം കുറയ്‌ക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ്‌ ദിവസവും നെല്ലിക്ക കഴിക്കുന്നത്‌.
വിറ്റാമിന്‍ സി, ആന്റെിഓക്‌സിഡന്റെ്‌, ഫൈബര്‍, മിനറല്‍സ്‌, കാല്‍ഷ്യം എന്നിവാല്‍ സമ്പന്നമാണ്‌ നെല്ലിക്ക. സ്‌ഥിരമായി കഴിക്കുന്നത്‌ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. ഒരു നെല്ലിക്ക ദിവസവും കഴിച്ചാല്‍ നിങ്ങള്‍ക്ക്‌ സംഭവിക്കുന്ന മാറ്റങ്ങള്‍.
1, ആമാശയത്തിന്റെ പ്രവര്‍ത്തനം സുഖമമാക്കുന്നു. ഒപ്പം കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനള്‍ മികച്ചതാക്കുന്നു.
2, വിറ്റാമിന്‍ സി യാല്‍ സമൃദ്ധമാണ്‌ നെല്ലിക്ക. നെല്ലിക്ക നീരില്‍ തേന്‍ ചേര്‍ത്ത്‌ കഴിച്ചാല്‍ കാഴ്‌ച ശക്‌തി വര്‍ധിക്കും.
3, ആര്‍ത്തവ ക്രമക്കേടുകള്‍ക്ക്‌ പരിഹാരമായി സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
4, പ്രമേഹം നിയന്ത്രിക്കാനും ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും നെല്ലിക്കാ സ്‌ഥിരമായി കഴിക്കുക.
5, നെല്ലിക്കയില്‍ ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ നിങ്ങളുടെ ദഹനപ്രക്രീയ സുഖമമാക്കുന്നു.
6, ഹൃദയധമനികളുടെ ആരോഗ്യം വര്‍ധിപ്പിച്ച്‌ ഹൃദയാരോഗ്യം മികച്ചതാക്കാന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ കഴിയുന്നു. മാത്രമല്ല സ്‌ഥിരമായി നെല്ലിക്ക കഴിച്ചാല്‍ ഹൃദ്രോഗങ്ങള്‍ ഒന്നു വരില്ല.
7, നെല്ലിക്കയിലുള്ള ആന്റെി ഓക്‌സിഡന്റെുകള്‍ ചര്‍മ്മം പ്രായമാകുന്നതില്‍ നിന്ന്‌ സംരക്ഷിക്കും.
8, നെല്ലിക്ക ജൂസിനൊപ്പം ഇഞ്ചി ചേര്‍ത്ത്‌ കഴിക്കുന്നത്‌ തൊണ്ടയുടെ ആരോഗ്യം വര്‍ധിപ്പിക്കും.
9, സ്‌ഥിരമായി കഴിച്ചാല്‍ എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ധിക്കും.
10, ഓര്‍മ്മക്കുറവുള്ളവര്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക. ഓര്‍മ്മശക്‌തി വര്‍ധിക്കും.
11, സ്‌ഥിരമായി കഴിക്കുന്നത്‌ ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിച്ച്‌ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
12, വായിലുണ്ടാകുന്ന അള്‍സറിന്‌ പരിഹാരമായ നെല്ലിക്ക കഴിക്കുക.
13, ദിവസവും രാവിലെ ഒരുഗ്ലാസ്സ്‌ നെല്ലിക്ക ജൂസ്‌ കഴിക്കുന്നത്‌ വാതരോഗങ്ങള്‍ ഇല്ലാതാകും.
14,ശരീരത്തിലെ അഴുക്കുകള്‍ പുറന്തള്ളി ശരീരശുദ്ധിവരുത്താന്‍ നെല്ലിക്ക കാഴിക്കുന്നതിലൂടെ കഴിയും.
15, ആസ്‌മയും ബ്രോങ്കയിറ്റിസും മാറാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
16, സ്‌ഥിരമായി കഴിച്ചാല്‍ മലബന്ധവും പൈയില്‍സും മാറും.
17, രക്‌തശുദ്ധി വരുത്തനായി സ്‌ഥിരമായി നെല്ലിക്ക കഴിക്കാം.
18, അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ ശരീരത്തില്‍ ഏല്‍പ്പിക്കുന്ന ക്ഷതങ്ങള്‍ പരിഹരിച്ച്‌ ശരീര താപനില നിയന്ത്രിച്ചു നിര്‍ത്താന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ സാധിക്കും.
19, മുഖത്തിന്റെ തിളക്കം വര്‍ധിക്കാന്‍ തേന്‍ ചേര്‍ത്ത നെല്ലിക്കാജൂസ്‌ സ്‌ഥിരമായി കഴിക്കുക.
20, ചുവന്ന രക്‌താണുക്കള്‍ വര്‍ധിക്കാന്‍ നെല്ലിക്ക കഴിക്കുക. ഇത്‌ വിളര്‍ച്ച മാറാന്‍ സഹായിക്കും.
21, മുടിയുടെ ആരോഗ്യം വര്‍ധിപ്പിച്ച്‌ മുടി കൊഴിച്ചില്‍ മാറാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക. കണ്ണിന്റെ തിളക്കം വര്‍ധിപ്പിച്ച്‌ കാഴ്‌ച ശക്‌തി കൂടാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
22, മാനാസികാരോഗ്യം വര്‍ധിക്കാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.

Friday, 8 January 2016

വളരെ ഉപയോഗപ്രദമായ 101 ഒറ്റമൂലികൾ - 101 moolikakal

തീർച്ചയായും അറിഞ്ഞിരിക്കേണ്ട വളരെ ഉപയോഗപ്രദമായ 101 ഒറ്റമൂലികൾ
കുറച്ചുകാലം മുമ്പുവരെ നമ്മുടെ വീട്ടമ്മമാര്‍ക്ക് ധാരാളം ഔഷധസസ്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നു. അവയുടെ രോഗശമനശക്തിയെക്കുറിച്ചും. അല്പം മെനക്കെട്ടാല്‍ ഈ അറിവുകള്‍ നമുക്കും സ്വന്തമാക്കാം. വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഒറ്റമൂലികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഉളുക്കിന്
സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക
പുഴുക്കടിക്ക്- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക
തലമുടി സമൃദ്ധമായി വളരുന്നതിന്
എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക
ചെവി വേദനയ്ക്ക്
വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക
കണ്ണ് വേദനയ്ക്ക്
നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക
മൂത്രതടസ്സത്തിന്
ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക
വിരശല്യത്തിന്
പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക
ദഹനക്കേടിന്
ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്‍ത്ത് കുടിക്കുക
കഫക്കെട്ടിന്
ത്രിഫലാദി ചൂര്‍ണ്ണം ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക
ചൂട്കുരുവിന്
ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക
ഉറക്കക്കുറവിന്
കിടക്കുന്നതിന് മുന്‍പ് ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുകെ
വളം കടിക്ക്
വെളുത്തുള്ളിയും മഞ്ഞളും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക
ചുണങ്ങിന്
വെറ്റില നീരില്‍ വെളുത്തുള്ളി അരച്ച് പുരട്ടുക
അരുചിക്ക് ഇഞ്ചിയും കല്ലുപ്പ് കൂടി ചവച്ച് കഴിക്കു
പല്ലുവേദനയ്ക്ക്വെ
വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ല്കൊണ്ട് കടിച്ച് പിടിക്കുക
തലവേദനയ്ക്ക്
ഒരു സ്പൂണ്‍ കടുക്കും ഒരല്ലി വെളുത്തുള്ളിയും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക
വായ്നാറ്റം മാറ്റുവാന്‍
ഉമിക്കരിയും ഉപ്പും കുരുമുളക്പൊടിയും ചേര്‍ത്ത് പല്ല്തേയ്ക്കുക
തുമ്മലിന്
വേപ്പണ്ണ തലയില്‍ തേച്ച് കുളിക്കുക.
ജലദോഷത്തിന്
തുളസിയില നീര്‍ ചുവന്നുള്ളിനീര്‍ ഇവ ചെറുതേനില്‍ ചേര്‍ത്ത് കഴിക്കുക
ടോണ്‍സി ലെറ്റിസിന്
വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച് തുടര്‍ച്ചയായി 3ദിവസം കഴിക്കുക
തീ പൊള്ളലിന്
ചെറുതേന്‍ പുരട്ടുക
തലനീരിന്
കുളികഴിഞ്ഞ് തലയില്‍ രസ്നാദിപ്പൊടി തിരുമ്മുക
ശരീര കാന്തിക്ക്
ചെറുപയര്‍പ്പൊടി ഉപയോഗിച്ച് കുളിക്കുക
കണ്ണിന് ചുറ്റുമുള്ള നിറം മാറന്‍
ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകുക
പുളിച്ച് തികട്ടലിന്
മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക
പേന്‍പോകാന്‍
തുളസിയില ചതച്ച് തലയില്‍ തേച്ച്പിടിപ്പിക്കുക ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക
പുഴുപ്പല്ല് മറുന്നതിന്
എരുക്കിന്‍ പാല്‍ പല്ലിലെ ദ്വാരത്തില്‍ ഉറ്റിക്കുക
വിയര്‍പ്പു നാറ്റം മാറുവാന്‍
മുതിര അരച്ച് ശരീരത്തില്‍ തേച്ച് കുളിക്കുക
ശരീരത്തിന് നിറം കിട്ടാന്‍
ഒരു ഗ്ലാസ് കാരറ്റ് നീരില്‍ ഉണക്കമുന്തിരി നീര്,തേന്‍,വെള്ളരിക്ക നീര് ഇവ ഒരോ ടീ സ്പൂണ്‍ വീതം ഒരോ കഷ്ണം കല്‍ക്കണ്ടം ചേര്‍ത്ത് ദിവസവും കുടിക്കുക
ഗര്‍ഭകാലത്ത് ഉണ്ടാകുന്ന തലവേദനയ്ക്ക്
ഞൊട്ടാ ഞൊടിയന്‍ അരച്ച് നെറ്റിയില്‍ പുരട്ടുക
മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന്
ഉള്ളിചതച്ചതും,തേങ്ങയും ചേര്‍ത്ത് കഞ്ഞിവച്ച് കുടിക്കുക
ഉഷ്ണത്തിലെ അസുഖത്തിന്
പശുവിന്‍റെ പാലില്‍ ശതാവരികിഴങ്ങ് അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക
ചുമയ്ക്ക്
പഞ്ചസാര പൊടിച്ചത്,ജീരകപ്പൊടി,ചുക്ക്പ്പൊടി,ഇവ സമം എടുത്ത് തേനില്‍ ചാലിച്ച് കഴിക്കുക
കരിവംഗലം മാററുന്നതിന്
കസ്തൂരി മഞ്ഞള്‍ മുഖത്ത് നിത്യവും തേയ്ക്കുക
മുഖസൌന്ദര്യത്തിന്
തുളസിയുടെ നീര് നിത്യവും തേയ്ക്കുക
വായുകോപത്തിന്
ഇഞ്ചിയും ഉപ്പും ചേര്‍ത്തരച്ച് അതിന്‍റെ നീര് കുടിക്കുക
അമിതവണ്ണം കുറയ്ക്കാന്‍
ചെറുതേനും സമംവെളുത്തുള്ളിയും ചേര്‍ത്ത് അതിരാവിലെ കുടിക്കുക
ഒച്ചയടപ്പിന്
ജീരകം വറുത്ത്പൊടിച്ച് തേനില്‍ ചാലിച്ച് കഴിക്കുക
വളംകടിക്ക്
ചുണ്ണാമ്പ് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക
സ്ത്രീകളുടെ മുഖത്തെ രോമവളര്‍ച്ച തടയാന്‍
പാല്‍പ്പാടയില്‍ കസ്തൂരി മഞ്ഞള്‍ ചാലിച്ച് മുഖത്ത് പുരട്ടുക
താരന്‍ മാറാന്‍
കടുക് അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക
മുഖത്തെ എണ്ണമയം മാറന്‍
തണ്ണിമത്തന്‍റെ നീര് മുഖത്ത് പുരട്ടുക
മെലിഞ്ഞവര്‍ തടിക്കുന്നതിന്
ഉലുവ ചേര്‍ത്ത് കഞ്ഞി വച്ച് കുടിക്കുക
കടന്തല്‍ വിഷത്തിന്
മുക്കുറ്റി അരച്ച് വെണ്ണയില്‍ ചേര്‍ത്ത് പുരട്ടുക.
ഓര്‍മ്മ കുറവിന്
നിത്യവും ഈന്തപ്പഴം കഴിക്കുക
മോണപഴുപ്പിന്
നാരകത്തില്‍ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുക
പഴുതാര കുത്തിയാല്‍
ചുള്ളമ്പ് പുരട്ടുക
ക്ഷീണം മാറുന്നതിന്
ചെറു ചൂടുവെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ ചെറുതേന്‍ ചേര്‍ത്തുകുടിക്കുന്നു.
പ്രഷറിന്
തഴുതാമ വേരിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക
ചെങ്കണ്ണിന്
ചെറുതേന്‍ കണ്ണിലെഴുതുക
കാല്‍ വിള്ളുന്നതിന്
താമരയില കരിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക
ദുര്‍മേദസ്സിന്
ഒരു ടീ സ്പൂണ്‍ നല്ലെണ്ണയില്‍ ചുക്കുപ്പൊടിയും വെളുത്തുള്ളിയും അരച്ചത് ദിവസവും കഴിക്കുക
കൃമിശല്യത്തിന്
നല്ലവണ്ണം വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക
സാധാരണ നീരിന്
തോട്ടാവാടി അരച്ച് പുരട്ടുക
ആര്‍ത്തവകാലത്തെ വയറുവേദയ്ക്ക്
ത്രിഫലചൂര്‍ണം ശര്‍ക്കരച്ചേര്‍ത്ത് ഒരു നെല്ലിക വലിപ്പം വൈകുന്നേരം പതിവായി കഴിക്കുക
കരപ്പന്
അമരി വേരിന്‍റെ മേല്‍ത്തൊലി അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക.
ശ്വാസംമുട്ടലിന്
അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേന്‍ ചേര്‍ത്ത് കഴിക്കുക
ജലദോഷത്തിന്
ചൂടുപാലില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടിയും കുരുമുളക്പ്പൊടിയും ചേര്‍ത്ത് കഴിക്കുക
ചുമയ്ക്ക്
തുളസ്സി സമൂലം കഷയം വച്ച് കഴിക്കുക
ചെവി വേദനയ്ക്ക്
കടുക് എണ്ണ സഹിക്കാവുന്ന ചൂടോടെ ചെവിയില്‍ ഒഴിക്കുക
പുകച്ചിലിന്
നറുനീണ്ടി കിഴങ്ങ് പശുവിന്‍പാലില്‍ അരച്ച് പുരട്ടുക
ചര്‍ദ്ദിക്ക്
കച്ചോല കിഴങ്ങ് കരിക്കിന്‍ വെള്ളത്തില്‍ അരച്ച് കലക്കി കുടിക്കുക
അലര്‍ജിമൂലം ഉണ്ടാകുന്ന തുമ്മലിന്
തുളസ്സിയില ചതച്ചിട്ട് എണ്ണ മുറുക്കി പതിവായി തലയില്‍ തേച്ച്കുളിക്കുക
മൂത്രചൂടിന്
പൂവന്‍ പഴം പഞ്ചസാര ചേര്‍ത്ത് കഴിക്കുക.
ഗര്‍ഭിണികള്‍ക്ക് ഉണ്ടാകുന്ന ചര്‍ദ്ദിക്ക്
കുമ്പളത്തിന്‍റെ ഇല തോരന്‍ വച്ച് കഴിക്കുക
മുടി കൊഴിച്ചില്‍ നിര്‍ത്തുന്നതിന്
ചെമ്പരത്തി പൂവിന്‍റെ ഇതളുകള്‍ അരച്ച് ഷാംപൂവായി ഉപയോഗിക്കുക
അള്‍സറിന്
ബീട്ടറൂട്ട് തേന്‍ ചേര്‍ത്ത് കഴിക്കുക
മലയശോദനയ്ക്ക്
മുരിങ്ങയില തോരന്‍ വച്ച് കഴിക്കുക
പരുവിന്
അവണക്കിന്‍ കറയും ചുള്ളാമ്പും ചാലിച്ച് ചുറ്റും പുരട്ടുക
മുടിയിലെ കായ് മാറുന്നതിന്
ചീവയ്ക്കപ്പൊടി തലയില്‍ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക
ദീര്‍ഘകാല യൌവനത്തിന്
ത്രിഫല ചൂര്‍ണം തേനില്‍ ചാലിച്ച് ദിവസേന അത്താഴത്തിന് ശേഷം കഴിക്കുക
വൃണങ്ങള്‍ക്ക്
വേപ്പില അരച്ച് പുരട്ടുക
പാലുണ്ണിക്ക്
ഇരട്ടിമധുരം കറുക എണ്ണ് ഇവ സമം നെയ്യില്‍ വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക
ആസ്മയ്ക്ക്
ഈന്തപ്പഴവും ചെറുതേനും സമം ചേര്‍ത്ത് കഴിക്കുക
പനിക്ക്
തുളസ്സി,ഉള്ളി,ഇഞ്ചി ഇവയുടെ നീര് സമം എടുത്ത് ദിവസവും കഴിക്കുക
പ്രസവാനന്തരം അടിവയറ്റില്‍ പാടുകള്‍ വരാതിരിക്കാന്‍
ഗര്‍ഭത്തിന്‍റെ മൂന്നാം മാസം മുതല്‍ പച്ച മഞ്ഞള്‍ അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് ഉദരഭാഗങ്ങളില്‍ പുരട്ടികുളിക്കുക
കണ്ണിന് കുളിര്‍മ്മയുണ്ടാകന്‍
രാത്രി ഉറങ്ങുന്നതിന് മുന്‍പ് അല്‍പം ആവണക്ക് എണ്ണ കണ്‍പീലിയില്‍ തേക്കുക
മന്തിന്
കയ്യോന്നിയുടെ ഇല നല്ലെണ്ണയില്‍ അരച്ച് പുരട്ടുക
ദഹനക്കേടിന്
ചുക്ക്,കുരുമുളക്,വെളുത്തുള്ളി,ഇല വെന്ത കഷായത്തില്‍ ജാതിക്ക അരച്ച് കുടിക്കുക
മഞ്ഞപ്പിത്തതിന്
ചെമ്പരത്തിയുടെ വേര് അരച്ച് മോരില്‍ കലക്കി കുടിക്കുക
പ്രമേഹത്തിന്
കല്ലുവാഴയുടെ അരി ഉണക്കിപ്പൊടിച്ച് ഒരു ടീ സ്പൂണ്‍ പാലില്‍ ദിവസവും കഴിക്കുക
കുട്ടികളില്‍ ഉണ്ടാകുന്ന വിര ശല്യത്തില്‍
വയമ്പ് വെള്ളത്തില്‍ തൊട്ടരച്ച് കൊടുക്കുക
വാതത്തിന്
വെളുത്തുള്ളി അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് കഴിക്കുക
വയറുകടിക്ക്
ചുവരി വറുത്ത് വെളളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാര ചേര്‍ത്ത് പലതവണ കുടിക്കുക
ചൊറിക്ക്
മഞ്ഞളും വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക
രക്തകുറവിന്
നന്നാറിയുടെ കിഴങ്ങ് അരച്ച് നെല്ലിക്ക വലിപ്പത്തില്‍ പാലില്‍ കലക്കി കുടിക്കുക
കൊടിഞ്ഞിക്ക്
പച്ചമഞ്ഞള്‍ ഓടില്‍ ചൂടാക്കി നെറ്റിയുടെ ഇരുവശവും ചൂട്പിടിപ്പിക്കുക
ഓര്‍മ്മശക്തി വര്‍ധിക്കുന്നതിന്
പാലില്‍ ബധാം പരിപ്പ് അരച്ച് ചേര്‍ത്ത് കാച്ചി ദിവസവും കുടിക്കുക
ഉദരരോഗത്തിന്
മുരിങ്ങവേര് കഷായം വച്ച് നെയ്യും ഇന്തുപ്പും ചേര്‍ത്ത് കഴിക്കുക
ചെന്നിക്കുത്തിന്
നാല്‍പ്പാമരത്തോല്‍ അരച്ച് പുരട്ടുക
തൊണ്ടവേദനയ്ക്ക്
അല്പംവെറ്റില,കുരുമുളക്,പച്ചകര്‍പ്പൂരം
എന്നീവ ചേര്‍ത്ത് വായിലിട്ട് ചവച്ചരച്ച് കഴിക്കുക
കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിന്
മുക്കൂറ്റി സമൂലം അരച്ച് 5ഗ്രാം തേനില്‍ ചേര്‍ത്ത് കഴിക്കുക
വേനല്‍ കുരുവിന്
പരുത്തിയില തേങ്ങപ്പാലില്‍ അരച്ച് കലക്കി കാച്ചി അരിച്ച് തേക്കുക
മുട്ടുവീക്കത്തിന്
കാഞ്ഞിരകുരു വാളന്‍പുളിയിലയുടെ നീരില്‍ അരച്ച് വിനാഗിരി ചേര്‍ത്ത് പുരട്ടുക
ശരീര ശക്തിക്ക്
ഓഡ്സ് നീര് കഴിക്കുക
ആമ വാതത്തിന്
അമൃത്,ചുക്ക്,കടുക്കത്തോട് എന്നിവ കഷായം വച്ച് കുടിക്കുക
നരവരാതിരിക്കാന്‍
വെളിച്ചെണ്ണയും സമം ബധാം എണ്ണയും കൂട്ടികലര്‍ത്തി ചെറുചൂടോടെ തലയില്‍ പുരട്ടുക
തലമുടിയുടെ അറ്റം പിളരുന്നതിന്
ഉഴിഞ്ഞ ചതമ്പ് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ തലകഴുകുക
കുട്ടികളുടെ വയറുവേദനയ്ക്ക്
മുത്തങ്ങ കിഴങ്ങ് അരച്ച് കൊടുക്കുക
കാഴ്ച കുറവിന്
വെളിച്ചെണ്ണയില്‍ കരിംജീരകം ചതച്ചിട്ട് തലയില്‍ തേക്കുക
കണ്ണിലെ മുറിവിന്
ചന്ദനവും മുരിക്കിന്‍കുരുന്നു മുലപ്പാലില്‍ അരച്ച് കണ്ണില്‍ ഇറ്റിക്കുക.
ഹൃദയാരോഗ്യത്തിന്‌ ആയുര്‍വേദം

ആഹാരം, വ്യായാമം, മാനസികാരോഗ്യം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ ഹൃദയാരോഗ്യത്തിന്‌ ആവശ്യമാണ്‌. ഹൃദയാരോഗ്യത്തിന്‌ ആയുര്‍വേദം അനുശാസിക്കുന്ന 25 വഴികള്‍.
അശ്രദ്ധമായ ജീവിതരീതിയാണ്‌ ഹൃദയരോഗങ്ങള്‍ക്ക്‌ മുഖ്യകാരണം. ആഹാരം, വ്യായാമം, മാനസികാരോഗ്യം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ ഹൃദയാരോഗ്യത്തിന്‌ ആവശ്യമാണ്‌. ഹൃദയാരോഗ്യത്തിന്‌ ആയുര്‍വേദം അനുശാസിക്കുന്ന 25 വഴികള്‍.
1. യോജിച്ച വ്യായാമരീതി
ശരീരത്തിന്‌ യോജിച്ച വ്യായാമരീതി വേണം തെരഞ്ഞെടുക്കുവാന്‍. അതായത്‌ തുമ്പിയെക്കൊണ്ട്‌ കല്ലെടുപ്പിക്കുംപോലെ ഭാരപ്പെട്ട വ്യായാമമുറകള്‍ ശീലിക്കരുത്‌. ഇത്‌ വ്യായാമത്തിന്റെ കാര്യത്തില്‍ മാത്രമല്ല, നിത്യജീവിതത്തിലും ശ്രദ്ധിക്കണം. പെട്ടെന്ന്‌ ഒരു ദിവസം ശരീരത്തിന്‌ ആയാസമുള്ള ജോലികള്‍ ചെയ്യരുത്‌. ശീലമില്ലാത്തവര്‍ കുത്തനെയുള്ള കയറ്റം വേഗം കയറുക, നീന്തുക, ഭാരം ചുമക്കുക,തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. കൂടാതെ അമിത വ്യായാമവും ഒഴിവാക്കണം. ഇവയെല്ലാം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കും.
2. ഛര്‍ദ്ദി തടഞ്ഞുനിര്‍ത്താതിരിക്കുക
ആയുര്‍വേദത്തിലെ ശരീരവേഗങ്ങളിലൊന്നായ ഛര്‍ദ്ദി തടഞ്ഞുനിര്‍ത്തുന്നത്‌ ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഛര്‍ദ്ദിക്കാനുള്ള തോന്നല്‍ ഉണ്ടാകുമ്പോള്‍ ഛര്‍ദ്ദിക്കുകതന്നെ വേണം. വ്യാനവായുവില്‍പെട്ടതാണ്‌ ഛര്‍ദ്ദി.
3. മനോവികാരങ്ങളെ അടിച്ചമര്‍ത്താതിരിക്കുക
ഭയം, ശോകം, ക്ഷോഭം, മാനസികസംഘര്‍ഷം തുടങ്ങിയ മാനസികവികാരങ്ങളെ അടിച്ചമര്‍ത്താതിരിക്കണം. മനോവികാരങ്ങളെ തടഞ്ഞുനിര്‍ത്തുമ്പോള്‍ രക്‌തസമ്മര്‍ദ്ദം കൂടുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. കടുത്ത ദു:ഖം കരഞ്ഞുതീര്‍ക്കുകയും ക്ഷോഭം വരുമ്പോള്‍ പറഞ്ഞുതീര്‍ക്കുകയും വേണം. പക്ഷേ, ആത്മസംയമനം പാലിച്ചുകൊണ്ടാവണം എന്നുമാത്രം. കടുത്ത മാനസിക ബുദ്ധിമുട്ടുകള്‍ അടക്കിനിര്‍ത്തുന്നത്‌ ഒഴിവാക്കണം. ചിന്തകളെ മറ്റു മേഖലകളിലേക്ക്‌ മാറ്റിവിടുന്നതും ഉചിതമാണ്‌.
4. വിരുദ്ധാഹാരങ്ങള്‍ ഒഴിവാക്കുക.
ആഹാരത്തില്‍ നിന്നും വിരുദ്ധാഹാരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക. തൈരും കോഴിയിറച്ചിയും തൈരും മീനും, ചെമ്മീനും പാലും എന്നിങ്ങനെയുള്ള ആഹാരങ്ങള്‍ ആയുര്‍ വേദ വിധിപ്രകാരം വിരുദ്ധാഹാരങ്ങളാണ്‌. അവ ഒരേ സമയം കഴിക്കാതിരിക്കണം. ഇത്തരം വിരുദ്ധാഹാരം തമ്മില്‍ ചേരുമ്പോള്‍ പ്രതിപ്രവര്‍ത്തനം മൂലം വിഷസ്വഭാവമുള്ളതായിത്തീരുന്നു. ഇത്‌ ഹൃദയരസധാതുവിന്‌ ദോഷകരമായി തീരും.
5. അമിത ഭക്ഷണം പാടില്ല
കണ്ണില്‍ കാണുന്നതെല്ലാം കഴിക്കുന്ന ശീലം ഉപേക്ഷിക്കുക. വിശപ്പകറ്റാന്‍ മാത്രം ആഹാരം കഴിക്കുന്ന ശീലം ജീവിതത്തിന്റെ ഭാഗമാക്കുക. മൂക്കുമുട്ടെ തിന്ന്‌ വയര്‍ പെരുപ്പിക്കുന്നത്‌ ഗുണത്തെക്കാളേറെ ദോ ഷമാണ്‌. ആഹാരം കഴിവതും കുറയ്‌ക്കുക. ഭക്ഷണം കഴിക്കുകയും വ്യായാമം കുറവുമായാല്‍ ശരീരത്തില്‍ കൊഴുപ്പ്‌ അമിതമായി അടിഞ്ഞുകൂടാനും അമിതവണ്ണത്തിനുമിടയാക്കും.
6. വിശക്കുമ്പോള്‍ മാത്രം ഭക്ഷണം
വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുന്നത്‌ ശീലമാക്കുക. ഒരിക്കല്‍ കഴിച്ച ഭക്ഷണം പൂര്‍ണമായി ദഹിച്ചതിനുശേഷം കഴിക്കുക. ശരിയായ വിശപ്പ്‌, ശരിയായ മലമൂത്രവിസര്‍ജ്‌ജനം എന്നിവ ദഹനപ്രക്രിയ പൂര്‍ണമായതിന്റെ ലക്ഷണമാണ്‌. ആയുര്‍വേദവിധിപ്രകാരം ഭക്ഷണം കഴിക്കുന്നതിന്‌ രണ്ടുകാലമാണുള്ളത്‌. പ്രഭാതഭക്ഷണം രാവിലെ പത്തുമണിയോടെയും രാത്രിയില്‍ അത്താഴവും.
7.ശീലമില്ലാത്തത്‌ കഴിക്കരുത്‌
പുതിയ ഭക്ഷണശീലം ഒഴിവാക്കണം ശീലിച്ച ഭക്ഷണക്രമത്തില്‍നിന്നും പുതിയ ഭക്ഷണശീലത്തിലേക്ക ്‌പെട്ടെന്ന്‌ മാറാതിരിക്കണം. ശരീരത്തിന്‌ ശാസ്‌ത്രീയമായ ചില ശീലങ്ങളുണ്ട്‌. പരിചയമില്ലാത്ത ഭക്ഷണസാധനങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തിന്‌ അതിനോട്‌ പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുണ്ടാകും. ഇത്‌ പല തരത്തിലുളള ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും ഇടയാക്കും.
8. മലമൂത്ര വിസര്‍ജനം പിടിച്ചുനിര്‍ത്തരുത്‌
മലമൂത്രവിസര്‍ജനം സമയാസമയത്തുതന്നെ നടത്തുക. ബലം പ്രയോഗിച്ച്‌ ഇവ തടഞ്ഞു നിര്‍ത്തുന്നത്‌ അപകടകരമാണ്‌. അഞ്ചു വാതങ്ങളാണ്‌ ശരീരത്തിനുള്ളത്‌. അതില്‍ അദാനവാതത്തില്‍പെടുന്നതാണ്‌ മലമൂത്രവിസര്‍ജനം. ഇത്‌ തടസപ്പെടുമ്പോള്‍ വാതം മുകളിലേക്ക്‌ കടക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യുന്നു. മുകളിലേക്കു കടക്കുന്ന അദാനവാതം മറ്റൊരു വഴിയിലൂടെ പുറത്തു പോകുന്നു.
9. മനസ്‌ ശുദ്ധിയായി സൂക്ഷിക്കുക
മനസിനെ മലിനപ്പെടുത്തുന്ന മത്സരബുദ്ധി, അസൂയ, പക തുടങ്ങിവ തുടച്ചുമാറ്റുക. മനസിന്റെ ആരോഗ്യമാണ്‌ ശരീരത്തിന്റെ ആരോഗ്യം. ദുഷ്‌ചിന്തകള്‍കൊണ്ട്‌ മനസ്‌ മലിനമാക്കുന്നത്‌ ഹൃദയാരോഗ്യത്തിന്‌ ദോഷം ചെയ്യും. മനസില്‍നിന്നും മറ്റു ചിന്തകളെയെല്ലാം കളഞ്ഞ്‌ പവിത്രമായി സൂക്ഷിക്കുക. നന്മ നിറഞ്ഞ മനസുള്ളവര്‍ക്ക്‌ ആരോഗ്യമുള്ള ഹൃദയവുമുണ്ടാകും.
10. കട്ടിയുള്ളതും എണ്ണമയമുള്ളതുമായ ഭക്ഷണം ഒഴിവാക്കണം.
കൊഴുപ്പു കൂടുന്ന തരത്തിലുള്ള വറുത്തതും പൊരിച്ചതും എണ്ണമയമുള്ളതുമായ ആഹാരസാധനങ്ങള്‍ ഒഴിവാക്കുക. ഇത്‌ ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ്‌ കൂടാന്‍ കാരണമാകും. അമിത കൊളസ്‌ട്രോള്‍ ഹൃദയത്തിന്‌ ഭീഷണിയാണ്‌. ബേക്കറി സാധനങ്ങളുടെ ഉപയോഗവും പരമാവധി കുറയ്‌ക്കുക.
11. പകല്‍ ഉറക്കം ഒഴിവാക്കണം, ഉറക്കമിളയ്‌ക്കരുത്‌
പകല്‍ സമയത്തെ ഉറക്കം പാടേ ഒഴിവാക്കണം. അതേ സമയം രാത്രിയില്‍ ഉറക്കമിളയ്‌ക്കരുത്‌. എന്നാല്‍ രോഗികളും പ്രായമായവരും കൊച്ചുകുഞ്ഞുങ്ങളും പകല്‍ ഉറങ്ങിയാല്‍ ദോഷമില്ല. പകല്‍ ഉറക്കം കഫവര്‍ധനയുണ്ടാക്കും. ഇത്‌ ഹൃദയത്തിന്‌ ഹാനികരമാണ്‌.
12. പഥ്യമായ ആഹാരം തെരഞ്ഞെടുക്കുക
ആരോഗ്യത്തിന്‌ ഹാനികരമല്ലാത്ത ഭക്ഷണസാധനങ്ങള്‍ തെരഞ്ഞെടുത്ത്‌ ഉപയോഗിക്കുക. ചെന്നല്ല്‌ അരി, ചെറുപയര്‍, യവം, വന്യജീവികളുടെ മാംസം, പടവലങ്ങ, കൈപ്പക്ക എന്നിവ ധാരാളം ഉപയോഗിക്കുക. ഇവയില്‍ ഫാറ്റ്‌ ഡിപ്പോസിറ്റ്‌ വളരെ കുറവാണ്‌.
13. മിതമായി സംസാരിക്കുക
മിതമായും ശബ്‌ദം താഴ്‌ത്തിയും സംസാരിക്കുക. ഉറക്കെയും പരുക്കനായും സംസാരിക്കുന്നവരില്‍ ഹൃദ്രോഗസാധ്യത കൂടുതലാണ്‌. ഏതു സാഹചര്യത്തിലും മിതമായി സംസാരിക്കുക. പരുക്കനായും ഉയര്‍ന്ന ശബ്‌ദത്തിലും സംസാരിക്കുമ്പോള്‍ രക്‌തസമ്മര്‍ദ്ദം ഉയരാനിടയാക്കും. ഉയര്‍ന്ന രക്‌തസമ്മര്‍ദ്ദം ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന്‌ പറയേണ്ടതില്ലല്ലോ.
14. അമിത ലൈംഗികവേഴ്‌ ച ഒഴിവാക്കണം
അമിത ലൈംഗികവേഴ്‌ച ഹൃദയത്തിന്‌ ഹാനികരമാണ്‌. ഇത്‌ ഓജക്ഷയത്തിനും അധാനവായുവര്‍ധനവിനും കാരണമാകും. പതിവായുള്ള ലൈംഗികവേഴ്‌ച ഒഴിവാക്കണം. ലൈംഗികവേഴ്‌ചയില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്‌ നന്നായിരിക്കും. അമിത ലൈംഗിക ചിന്ത ഒഴിവാക്കുന്നതും ഹൃദയാരോഗ്യത്തിന്‌ നല്ലതാണ്‌.
15. ഭക്ഷണശേഷം വിശ്രമം വേണം
ഭക്ഷണം കഴിഞ്ഞയുടനെ നടത്തം, യാത്ര, വ്യായാമം തുടങ്ങിയവ പാടില്ല. ഭക്ഷണം ദഹിക്കാന്‍ സമയം ആവശ്യമാണ്‌്. ആഹാരത്തിലെ രസധാതു ശരിയായ അളവില്‍ ശരീരത്തില്‍ എല്ലാഭാഗത്തും എത്തിച്ചേരേണ്ടതുണ്ട്‌.
16. മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക
പുകവലിയും മദ്യപാനവും ആരോഗ്യത്തിന്‌ ഹാനികരമാണ്‌. പ്രത്യേകിച്ചും ഇവ ഹൃദയാരോഗ്യത്തിന്‌ ഹാനികരമാണ്‌. ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം പാടേ ഉപേക്ഷിക്കുക. ഇവ രണ്ടും ദുശീലങ്ങള്‍ തന്നെയാണ്‌.
17.ഹാനികരമായ ഭക്ഷണം ഒഴിവാക്കുക
ശരീരത്തിന്‌ ഹാനികരമായ മത്സ്യം, പോത്തിറച്ചി, തൈര്‌, ശര്‍ക്കര, ഉഴുന്ന്‌ തുടങ്ങിയവയുടെ അമിത ഉപയോഗം കുറയ്‌ക്കുക. ഇവയെല്ലാം കഫവര്‍ധനയ്‌ക്ക് കാരണമാകും.
18. നീര്‍മാതളത്തൊലിയും പാലും
നീര്‍മാതളത്തിന്റെ തൊലി ഉണക്കിപ്പൊടിച്ച്‌ പശുവിന്‍പാലില്‍ ചേര്‍ത്ത്‌ നിത്യവും സേവിക്കുക. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സഹായിക്കും.
19. മരുന്നു സേവിക്കുക
പാര്‍ഥാരിഷ്‌ടം, ദശമൂലാരിഷ്‌ടം, ധാന്വന്തരം ഗുളിക, വായുഗുളിക, നയോപായം കഷായം, രസോനാതികഷായം, വിചാരിയാതി കഷായം എന്നിവ സേവിക്കുക. കഫം, വായു എന്നിവയുടെ അസ്വസ്‌ഥതകള്‍ക്ക്‌ ആശ്വാസം ലഭിക്കും. കഫവര്‍ധനമൂലം ഹൃദയത്തിന്‌ തകരാറുണ്ടാകാതെ സൂക്ഷിക്കാം. മരുന്നുകളെല്ലാം വൈദ്യനിര്‍ദ്ദേശപ്രകാരം മാത്രം കഴിക്കുക.
20. ചുക്ക്‌ വെള്ളം കുടിക്കാം
കുടിക്കാന്‍ ചുക്കുവെള്ളം തെരഞ്ഞെടുക്കുകയാണ്‌ ഉത്തമം. ചായയുടെയും മറ്റും ഉപയോഗം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും. ഔഷധഗുണം ഏറെയുള്ളതാണ്‌ ചുക്ക്‌.
21. രസായനവും ഭസ്‌മവും സേവിക്കുക
അഗസ്‌ഥ്യരസായനവും ബ്രാഹ്‌മരസായനം, കന്മദ ഭസ്‌മം എന്നിവ വൈദ്യനിര്‍ദ്ദേശപ്രകാരം സേവിക്കുക. ഇവ ഹൃദയത്തിന്റെ സുഖകരമായ പ്രവര്‍ത്തനത്തെ സഹായിക്കുന്നു.
22.വയര്‍ ശുദ്ധിവരുത്തുക
ത്രികോല്‍പ്പക്കൊന്ന, നാഗഗന്ധി, മുന്തിരിങ്ങ, ഇവയിട്ടു വച്ച കഷായം വൈദ്യനിര്‍ദ്ദേശപ്രകാരം സേവിച്ച്‌ വര്‍ഷത്തില്‍ രണ്ടുതവണ വയറിളക്കുക. ആഹാരത്തിലൂടെ വയറിനുള്ളില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ പൂര്‍ണ്ണമായും പുറം തള്ളാനും ശരീരത്തിന്‌ ശുദ്ധിവരുത്താനും ഇതു സഹായിക്കുന്നു.
23. ഓരിലവേര്‌ പാല്‍കഷായം
ഓരിലയുടെ വേര്‌ പാല്‍ക്കഷായമാക്കി സേവിക്കുക. വൈദ്യനിര്‍ദ്ദേശപ്രകാരം വേണം കഷായം സേവിക്കാന്‍. അഞ്ചുഗ്രാം വേര്‌ ഒരു ഗ്ലാസ്‌ പാല്‍, നാലുഗ്ലാസ്‌ വെള്ളം എന്നിവചേര്‍ത്താണ്‌ പാല്‍ക്കഷായം ഉണ്ടാക്കുന്നത്‌. പാലും വെള്ളവും കലര്‍ത്തി അതില്‍ വേര്‌ കിഴികെട്ടിയിടണം. വെള്ളം പൂര്‍ണ്ണമായി വറ്റിതീരുംവരെ തിളപ്പിക്കണം. ഈ കഷായം രാത്രി ഭക്ഷണത്തിനുശേഷം കിടക്കാന്‍നേരം സേവിക്കണം. ഹൃദയശുദ്ധിക്ക്‌ കഷായം സഹായിക്കും.
24. വെളുത്തുള്ളി പാല്‍ക്കഷായം ശീലമാക്കുക
വെളുത്തുള്ളി പാല്‍ക്കഷായം ശീലമാക്കുന്നതും ഹൃദയരോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കും. ഈ കഷായവും രാത്രി കിടക്കുന്നതിനു മുമ്പ്‌ ഭക്ഷണശേഷം സേവിക്കണം.
25. ഭക്ഷണത്തിന്‌ മുമ്പ്‌ ഹിങ്കുവജാതി ചൂര്‍ണം
രണ്ടുനേരം ഭക്ഷണത്തിനു മുമ്പ്‌ ഹിങ്കുവജാതി ചൂര്‍ണം ചൂടുവെള്ളത്തില്‍ ലയിപ്പിച്ച്‌ സേവിക്കുന്നത്‌ ഉത്തമമാണ്‌. ഇതിന്റെ അളവും കണക്കും വൈദ്യനിര്‍ദ്ദേശപ്രകാരമാകാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

thakkaaliyude gunanagal

തക്കാളിയില്‍ അന്നജം, പ്രോട്ടീന്‍, കാത്സ്യം, ഫോസ്ഫറസ് , വിറ്റമിന്‍ സി, ധാതുക്കള്‍, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. നൂറ് ഗ്രാം തക്കാളിയില്‍ 94 ശതമാനവും ജലാംശമാണ്. കൂടാതെ ഫോളിക്, ഒക്‌സാലിക്ക്, സിട്രിക് എന്നീ ആസിഡുകളും അടങ്ങിയിട്ടുണ്ട്.
ആദ്യ കാലങ്ങളില്‍ ഒരലങ്കാര സസ്യമായി മാത്രമാണ് തക്കാളിയെ കരുതുന്നത്. കാരണം തക്കാളി ഔഷധ സസ്യമാണ്. ഇരുപതാം നൂറ്റാണ്ടിനു മുമ്പ് ജനങ്ങളുടെ ഇടയിലുള്ള വിശ്വാസം ഇത് ഭക്ഷ്യയോഗ്യമല്ല എന്നാണ്.
അഴകിനും ആരോഗ്യത്തിനും ഉപകരിക്കുന്ന ഉത്തമ ഫലവര്‍ഗമാണ് തക്കാളി.
നമുക്ക് വരുന്ന മിക്ക അസുഖങ്ങളെയും അകറ്റാനും തക്കാളിക്ക് അപാരമായ കഴിവുണ്ടെന്ന വൈദ്യശാസ്ത്ര വിശകലനം വിസ്മരിക്കാതിരിക്കുക. ദഹനപ്രക്രിയ ത്വരിതപ്പെടുത്താന്‍ തക്കാളി ഉത്തമമാണ്. കൂടാതെ കരള്‍, പ്ളീഹ മുതലായവയുടെ പ്രവര്‍ത്തനത്തെ ഈ ഫലവര്‍ഗം സഹായിക്കുകയും കഫത്തെ ഇളക്കിക്കളയുകയും ചെയ്യും.
രക്തസ്രാവമുള്ള മൂലക്കുരു രോഗികള്‍ ദിനംപ്രതി ഓരോ ഗ്ളാസ് തക്കാളിനീര് കുടിക്കുന്നത് നല്ലതാണ്. വിളര്‍ച്ചയും തളര്‍ച്ചയും അകറ്റാനും തക്കാളി നല്ലതാണ്. കൂടാതെ ദഹനപ്രക്രിയ ത്വരിതപ്പെടുത്താനും തക്കാളി സഹായിക്കുന്നു. നിത്യേന തക്കാളി കഴിക്കുന്നത് വന്‍കുടലിലെ കാന്‍സര്‍ ഒഴിവാക്കാന്‍ സഹായകമാണ്. അതുപോലെ തലച്ചോറ്, നാഡീഞരമ്പുകള്‍ എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിനും തക്കാളി സഹായിക്കുന്നു.
തക്കാളിക്ക് ചുവപ്പുനിറം നല്‍കുന്ന ‘ലൈസോലിന്‍’ എന്ന രാസവസ്തു കാന്‍സറിനെതിരെയുള്ള പ്രതിരോധകമായി നിലകൊള്ളുന്നതിനാല്‍ നിത്യേന തക്കാളി നാം കഴിക്കുന്ന ഭക്ഷണവിഭവങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് വന്‍കുടലിലെ കാന്‍സര്‍ ഒഴിവാക്കാന്‍ സഹായകമാണ്. വാര്‍ധക്യത്തിന് തടയിടാനും തക്കാളി ഒരു പരിധിവരെ സഹായിക്കും.
ഗര്‍ഭിണികള്‍ നിത്യവും തക്കാളിജ്യൂസ് കുടിക്കുന്നത് പതിവാക്കിയാല്‍ അവര്‍ക്ക് അഴകും ആരോഗ്യവും ബുദ്ധിശക്തിയും തികഞ്ഞ സന്താനങ്ങള്‍ ജനിക്കും. കൂടാതെ അവർക്ക് ഉണ്ടാകുന്ന തലചുറ്റൽ , തളർച്ച, വേദന , വയറു വീർപ്പ്, മലബന്ധം തുടങ്ങിയക്കു പരിഹാരം കൂടിയാണു
ദിവസവും അത്താഴത്തിനു ശേഷം ഒന്നോ രണ്ടോ തക്കാളി കഴിച്ചു നോക്കൂ മലബന്ധം പമ്പകടക്കും. വിളര്‍ച്ച ഇല്ലാതാക്കാനും ചര്‍മകാന്തിക്കും തക്കാളി സ്ഥിരമായി കഴിക്കുന്നത് ഉത്തമമാണ്. തക്കാളി ചൂടാക്കിയാല്‍ വിറ്റമിന്‍ സി നഷ്ടപ്പെടും.
തക്കാളിനീരും ഓറഞ്ചുനീരും സമം ചേര്‍ത്ത് അരിപ്പൊടിയില്‍ കുഴച്ച് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരു വരില്ല.
അര സ്പൂണ്‍ തക്കാളിനീര്, ഒരു സ്പൂണ്‍ ഉരുളക്കിഴങ്ങ് ചാറ് എന്നിവയുടെ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. നിത്യവും ഇത് ആവര്‍ത്തിച്ചാല്‍ ആഴ്ചകള്‍ക്കകംതന്നെ മുഖകാന്തി വര്‍ധിക്കുകയും മുഖത്തിന് നല്ല പ്രസരിപ്പ് കൈവരുകയും ചെയ്യും.
ഒരു വെള്ളരിക്കാ കഷണവും ഒരു തക്കാളിയും മിശ്രിതമാക്കി കണ്ണിനുചുറ്റും തേക്കുക. രണ്ടാഴ്ചയോളം തുടര്‍ച്ചയായി ഈ പ്രക്രിയ ആവര്‍ത്തിക്കുകയാണെങ്കില്‍ കണ്ണിനുചുറ്റുമുള്ള കറുത്ത പാടുകള്‍ അകലുകയും കണ്ണുകള്‍ക്ക് നല്ല തിളക്കം കിട്ടുകയും ചെയ്യും.
ഒലിവെണ്ണ മുഖത്ത് പുരട്ടിയതിനു ശേഷം തക്കാളിസത്ത് തേയ്ച്ച പിടിപ്പിക്കുകകുറച്ച് സമയത്തിനുശേഷം കഴുകികളയുക ഇത് ദിവസവും ചെയ്യുകയാണെങ്കില്‍ മുഖകാന്തി വര്‍ദ്ധിക്കുന്നു. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈസോപീന്‍ എന്ന ഘടകം ചര്‍മ്മത്തിന്റെ ശോഭകൂട്ടി, , ചുളിവുകള്‍ അകറ്റി സംരക്ഷണം നല്‍കും.
നല്ലൊരു കണ്ടീഷണറായും തക്കാളി പ്രവര്‍ത്തിക്കുന്നു. ഈ പ്രകൃതിദത്ത കണ്ടീഷണര്‍ തലമുടിക്ക് തിളക്കവും മൃദുത്വവും പകരുന്നു.
തക്കാളിയുടെ നീര് എടുത്ത് ചര്‍മ്മത്തില്‍ പുരട്ടുകയോ കഷ്ണങ്ങളാക്കി ചര്‍മ്മത്തില്‍ ഉരയ്ക്കുകയോ ചെയ്യുക, തക്കാളിയിലെ വൈറ്റമിന്‍ സിയുടെ അത്ഭുതസിദ്ധി എതാനും ദിവസങ്ങള്‍ കൊണ്ടുതന്നെ നിങ്ങള്‍ക്ക് മനസ്സിലാക്കാം.
തക്കാളി വിത്തില്‍ നിന്നും എടുക്കുന്ന എണ്ണ ചര്‍മ്മ സംരക്ഷണത്തിന് വളരെ ഫലപ്രദമാണ്. സോറിയാസിസ്, എക്‌സിമ എന്നിവ പോലുള്ള ചര്‍മ്മ രോഗങ്ങള്‍ക്കെതിരെ ഈ എണ്ണ പ്രവര്‍ത്തിക്കുന്നു. ചര്‍മ്മത്തിന്റെ തകരാറുകള്‍ പരിഹരിച്ച് ജീവസ്സുറ്റതാക്കുന്നതില്‍ എണ്ണയ്ക്ക് പ്രധാന പങ്കുണ്ട്.
മുഖക്കുരുവിനെതിരായി പ്രവര്‍ത്തിക്കുന്ന ക്രീമുകളിലും, ഓയിന്റ്‌മെന്റുകളിലും തക്കാളി പ്രധാന ചേരുവയാണ്. വൈറ്റമിന്‍ സി, എ എന്നിവയടങ്ങിയ തക്കാളി നീര് പുരട്ടുന്നത് മുഖക്കുരു പ്രശ്‌നം ശാശ്വതമായി തന്നെ പരിഹരിക്കാന്‍ സഹായിക്കും.
സൂര്യപ്രകാശം അലര്‍ജിയുള്ളവര്‍ക്ക് തക്കാളി നീര് ശരീരത്തില്‍ പുരട്ടുന്നത് ഗുണം ചെയ്യും. തുടര്‍ച്ചയായി 3 മാസം തക്കാളി നീര് ശരീരത്തില്‍ പുരട്ടുന്നത് സൂര്യാഘാതം പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് സംരക്ഷണമേകും.
ആഴ്ചയില്‍ 2 ദിവസം തക്കാളി കുഴമ്പാക്കി തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുന്നത് താരന്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

gothumbinte aarogya gunangal

അരിയേക്കാളേറെ ഗോതമ്പിന് പ്രാധാന്യമേറി വരുന്ന കാലമാണിത്. മലയാളികളുടെ കാര്യമെടുക്കുകയാണെങ്കില്‍ പലരും രാത്രിയിലെ കഞ്ഞി, ചോറ് ശീലങ്ങളില്‍ നിന്നും ചപ്പാത്തിയിലേക്കു മാറിക്കഴിഞ്ഞിരിയ്ക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ചും നോര്‍ത്തിന്ത്യന്‍ സ്ഥലങ്ങളില്‍ നേരത്തെ തന്നെ ചപ്പാത്തിയ്ക്കാണ് മുന്‍ഗണന. പലതരം അസുഖങ്ങളുള്ളവര്‍ക്കും തടി കുറയ്ക്കുവാന്‍ ഡയറ്റെടുക്കുന്നവര്‍ക്കുമെല്ലാം ഉത്തമഭക്ഷണമാണിത്. ധാരാളം നാരടങ്ങിയ ഭക്ഷണമായതു കൊണ്ട് ദഹനത്തിനും നല്ലത്. ഗോതമ്പിന്റെ വിവിധ ആരോഗ്യവശങ്ങളെക്കുറിച്ചറിയൂ, രക്തം ശുദ്ധീകരിയ്ക്കുവാന്‍ ഗോതമ്പ് രക്തം ശുദ്ധീകരിയ്ക്കുവാന്‍ സഹായിക്കുന്നു. രക്തദൂഷ്യം വഴിയുള്ള അസുഖങ്ങള്‍ ഇതുവഴി കുറയും. തടി കുറയ്ക്കുവാന്‍ തടി കുറയ്ക്കുവാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് പറ്റിയ നല്ലൊന്നാന്തരം ഭക്ഷമാണ് ഗോതമ്പ്. ഡയറ്റെടുക്കുന്നവര്‍ക്ക് ധൈര്യമായി കഴിയ്ക്കാം ദഹനശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ ദഹനശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ ഗോതമ്പ് നല്ലതാണ്.ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഗോതമ്പില്‍ ദോഷകരമായ കൂട്ടുകള്‍ കലരാത്തതു കൊണ്ട് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താനും ഗോതമ്പ് നല്ലതാണ്. ക്യാന്‍സര്‍ ഗോതമ്പിലെ സെലേനിയം, വൈറ്റമിന്‍ ഇ എന്നിവ ക്യാന്‍സര്‍ തടയുന്നതിനും ഗുണകരമാണ്. ബിപി ഗോതമ്പ് ബിപി കുറയ്ക്കാനും സഹായിക്കും. ഇത് ഹൈപ്പര്‍ ടെന്‍ഷന്‍ അകറ്റാന്‍ നല്ലതാണ്. തൈറോയ്ഡ് തൈറോയ്ഡ് അസുഖമുള്ളവര്‍ക്കും ഗോതമ്പ് നല്ലൊന്നാന്തരം ഭക്ഷണമാണ്. ശ്വാസദുര്‍ഗന്ധം ശ്വാസത്തിലെ ദുര്‍ഗന്ധമകറ്റുന്നതിനും ഗോതമ്പ് നല്ലതാണ്. ഇതിലുള്ള വൈറ്റമിനുകളാണ് ഇതിന് സഹായിക്കുന്നത്. അസ്ഥി അസ്ഥികള്‍ക്കുണ്ടാകുന്ന ബലക്കുറവും ക്ഷതവുമെല്ലാം അകറ്റാനും ഗോതമ്പ നല്ലതു തന്നെ. പ്രമേഹം പ്രമേഹം തടയുവാന്‍ പറ്റിയ നല്ലൊരു ഭക്ഷണമാണിത്. പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കുവാന്‍ പറ്റിയ ഒന്ന്. മലബന്ധം ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതു കൊണ്ടുതന്നെ മലബന്ധം തടയുവാനും ഗോതമ്പ് നല്ലതാണ്. കിഡ്‌നി സ്‌റ്റോണ്‍ കിഡ്‌നി സ്‌റ്റോണ്‍ അലിയിച്ചു കഴിയുവാനും ഗോതമ്പിന് കഴിയും. വിളര്‍ച്ച വിളര്‍ച്ച മാറ്റാനും ഗോതമ്പുല്‍പന്നങ്ങള്‍ സഹായിക്കും. പ്രോട്ടീന്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഒരു ഭക്ഷണം കൂടിയാണിത്.

chuvannulliyude gunangal

ആഹാരത്തിൽ ചുവന്നുള്ളി ഉപയോഗിക്കുന്നവർ അറിയാൻ ...
ഹൃദ്രോഗികൾക്കും ദുർമേദസ്സുള്ളവർക്കും കൊളസ്ട്രോൾ അധികമുള്ളവർക്കും ചുവന്നുള്ളി വളരെ ഫലപ്രദമാണ്. മലയാളികൾ ആണ് ചുവന്നുള്ളി അധികം ഉപയോഗിച്ചുവരുന്നത്. മറ്റു സംസ്ഥാനങ്ങളിൽ സവാള ഉള്ളിയാണ് കൂടുതൽ ഉപയോഗിക്കുന്നത്. ചുവന്നുള്ളിയിൽ സൾഫർ, പഞ്ചസാര, സില്ലാപിക്രിൻ, സില്ലാമാക്രിൻ, സില്ലിനൈൻ എന്നീ രാസഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ എ,ബി,സി എന്നീ ഘടകങ്ങളും ഉണ്ട് കൂടാതെ ധാതുലവണങ്ങൾ,അന്നജം, പ്രോട്ടീൻ, കൊഴുപ്പ് ഇവയും അടങ്ങിയിട്ടുണ്ട്. ചുവന്നുള്ളിയിൽ ബാഷ്പീകരണസ്വഭാവമുള്ള തൈലമുണ്ട്. ഈ തൈലത്തിൽ ഡൈ സൾഫൈ‌ഡ് അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ അധികമുള്ളവർ ചുവന്നുള്ളി അരിഞ്ഞ് അല്പം ചെറുനാരങ്ങാനീരും ചേർത്ത് ദിവസം രണ്ടോ മൂന്നോ നേരം പതിവായി കഴിച്ചാൽ കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കാം. മാംസം, വനസ്പതി, മുട്ടയുടെ മഞ്ഞക്കരു, നെയ്യ്, വെണ്ണ, നാളികേരം, വെളിച്ചെണ്ണ എന്നിവയുടെ അമിതമായ ഉപയോഗം കൊളസ്ട്രോൾ വർദ്ധിപ്പിക്കും. കൊളസ്ട്രോൾ ക്രമാധികമായി വർദ്ധിച്ചാൽ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആഹാരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുമ്പോൾ കൊളസ്ട്രോളും കൂടും. ജന്തുകൊഴുപ്പുകളേക്കാൾ പോഷകഗുണമുള്ളത് സസ്യകൊഴുപ്പുകകളിലാണ്. സസ്യകൊഴുപ്പുകളിൽ പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ വളരെയേറെ ഉള്ളതാണ് ഇതിനു കാരണം.ലിനോളിയിക്ക് ആസിഡ്, ലിനോളിനിക് ആസിഡ്, അരാക്കിഡോണിക് ആസിഡ് എന്നിവയാണ് പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ. ഇവ സസ്യകൊഴുപ്പുകളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാൽ വെളിച്ചെണ്ണയിൽ പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ താരതമ്യേന കുറവാണ്. കൊഴുപ്പ് അധികമായി വല്ലാതെ ദുർമേദസ്സുള്ളവർ എട്ടോ പത്തോ ചുവന്നുള്ളി അരിഞ്ഞ് രണ്ട് ടീസ്പൂൺ ചെറുനാരങ്ങാനീരുചേർത്ത് ആഹാരത്തോടൊപ്പം പതിവായി കഴിച്ചാൽ ഫലപ്രദമാകും.

mudiyude aarogyathinu mailanchi

മുടിയുടെ ആരോഗ്യത്തിനും ഭംഗിയ്‌ക്കും ഏറ്റവും മികച്ച പ്രകൃതിദത്ത മാര്‍ഗമാണ്‌ മൈലാഞ്ചി. എന്നാല്‍ മൈലാഞ്ചി ഉപയോഗിക്കും മുമ്പ്‌ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
1, മൈലാഞ്ചി ഉപയോഗിക്കുമ്പോള്‍ രാസവസ്‌തുക്കള്‍ ഒന്നും മുടിയില്‍ ഉണ്ടാകരുത്‌.
2, മൈലാഞ്ചി ഉപയോഗിക്കുമ്പോള്‍ മുടിയുടെ എല്ലാ ഭാഗത്തും ഒരേ നിറം ലഭിക്കില്ല. മുടിയുടെ ഒരോ ഭാഗത്തും ലഭിക്കുന്ന നിറം വ്യത്യസ്‌ഥമായിരിക്കും.
3, കുറഞ്ഞത്‌ രണ്ട്‌ മണിക്കൂര്‍ കഴിഞ്ഞാല്‍ മാത്രമേ മൈലാഞ്ചിയുടെ നിറം മുടിക്ക്‌ ലഭിക്കു. മൈലാഞ്ചി ഇട്ട്‌ രണ്ട്‌ മണിക്കൂറുകള്‍ക്ക്‌ ശേഷം മാത്രം മുടി കഴുകുക.
4, മൈലാഞ്ചിയുടെ ഗന്ധം ഷാമ്പു ഉപയോഗിച്ച്‌ കഴുകിയാലും മുന്ന്‌ ദിവസം വരെയും മുടിയില്‍ ഉണ്ടാകും
5, മുടിയില്‍ രാസവസ്‌തുക്കളോ ഡൈയൊ ഉപയോഗിച്ചുണ്ടെങ്കില്‍ 6 മാസത്തെ ഇടവേളയ്‌ക്ക് ശേഷം മാത്രം മൈലാഞ്ചി ഉപയോഗിക്കു. ഇവ പരസ്‌പരം കലരുന്നത്‌ മുടിയ്‌ക്കും തലയോട്ടിക്കും ദോഷം ചെയ്യും.
ചെറുതേന്‍ ഗുണങ്ങള്‍

പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഏറ്റവും പരിശുദ്ധമായ ആഹാരമായ തേന്‍ ഒരു ദിവ്യൌഷധം കൂടിയാണ്. ജനുവരിമുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് തേന്‍ കൂടുതലായി കിട്ടുന്നത്. വിവിധതരം ഔഷധഗുണമുള്ള പൂക്കളുടെ തേന്‍ തേനീച്ചകള്‍ സംഭരിക്കുന്നത് കൊണ്ടാണ് തേനിനും വിവിധതരം ഔഷധഗുണം കണ്ടുവരുന്നത്. തേന്‍ ഉപയോഗിക്കേണ്ടത് അതു പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന രീതിയില്‍ തന്നെയാണ്. തേന്‍ ചൂടാക്കിയാല്‍ അതിലെ തരികള്‍ ഉണങ്ങിപ്പോകുകയും ഗുണം കുറയുകയും ചെയ്യും.
വൈറ്റമിന്‍ ബി. സി. കെ. എന്നിവ തേനില്‍ ധാരാളമുള്ളതിനാല്‍ ഇതു പ്രതിരോധശക്തി വര്‍ധിപ്പിക്കും. ശരീരത്തിലുണ്ടാകുന്ന വ്രണങ്ങള്‍ വളരെവേഗം ഉണക്കാനുള്ള അപാരമായ കഴിവി തേനിനുണ്ട്. നീരു വലിച്ചെടുക്കാനുള്ള അപാരമായ കഴിവായിരിക്കാം ഇതിനു കാരണം. പലതരം എന്‍സൈമുകള്‍ തേനിലുണ്ട്. സോഡിയം, പൊട്ടാസിയം, കാത്സ്യം, ചെമ്പ്, ഫോസ്ഫറസ്, ഗന്ധകം, ഇരുമ്പ്, മാംഗനീസ്, അയഡിന്‍ എന്നിവയും തേനില്‍ അടങ്ങിയിരിക്കുന്നു.
പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരേയൊരു മധുരമാണ് തേന്‍ . അര ഒണ്‍ സ് നെല്ലിക്കാനീരില്‍, അര ഔണ്‍സ് തേന്‍ ഒഴിച്ച് ഒരുനുള്ള് മഞ്ഞള്‍ പൊടിയും ചേര്‍ത്ത് അതിരാവിലെ സേവിച്ചാല്‍ പ്രമേഹരോഗികള്‍ക്ക് ടോണിക്കിന്റെ ഫലം ചെയ്യും. തേനില്‍ പശുവിന്‍പാലും മഞ്ഞള്‍ പൊടിയും ചേര്‍ത്തു കുറുക്കി കഴിക്കുന്നതും പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്. കൂടാതെ അമൃത് (വള്ളിയായി പടരുന്ന ആയുര്‍ വേദ ഔഷധം- കാഞ്ഞിരക്കുരുപോലെ കയ്ക്കുന്നത്) ചതച്ചു നീരെടുത്ത്, നല്ലതുപോലെ തേനും ചേര്‍ത്ത് കഴിക്കുന്നതും പ്രമേഹത്തിന് ഉത്തമമാണ്.
തീപൊള്ളലേറ്റാല്‍ തേന്‍ ധാരകോരിയാല്‍ 15 മിനിറ്റിനകം നീറ്റല്‍ മാറിക്കിട്ടും. മലശോധനമില്ലായ്മക്ക് രണ്ടു ടേബിള്‍ സ്പൂണ്‍ തേന്‍ ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തില്‍ ഒഴിച്ചു രാവിലെ എഴുന്നേറ്റാലുടന്‍ കുടിച്ചാല്‍ മതി. വയറ്റിലെ അസ്വസ്ഥതക്കും ശമനമുണ്ടാകും. കുട്ടികള്‍ക്കുണ്ടാകുന്ന കൃമിശല്യത്തിന് കാലത്തും വൈകീട്ടും തേന്‍ കൊടുക്കുക. കുട്ടികള്‍ക്ക് പാല്‍ കൊടുക്കുമ്പോള്‍ പഞ്ചസാരക്കു പകരം തേന്‍ ചേര്‍ത്തു കൊടാത്താല്‍ ബുദ്ധിവികാസത്തിനും ഉദരസംബന്ധമായ രോഗങ്ങള്‍ക്കും നല്ലതാണ്. തേന്‍ രക്തത്തെ ശുദ്ധീകരിക്കുകയും കണ്ണിന്റെ കാഴ്ച മെച്ചപ്പെടുത്തുകയും ചെയ്യും. ആസ്തമാ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ക്ക് ഒരു കപ്പു ചൂടുവെള്ളത്തില്‍ രണ്ടു സ്പൂണ്‍ തേനൊഴിച്ചു സേവിച്ചാല്‍ ആശ്വാസം കിട്ടും. തേനും പാലും കൂടി ചേര്‍ത്ത് കഴിക്കുന്നത് ടോണിക്കിന്റെ ഫലം ചെയ്യും. ജഠരാഗ്നിയെ ഉദ്ദീപിപ്പിക്കാന്‍ തേനിന് അപാര കഴിവുണ്ട്.
‍ഗര്‍ഭകാലത്ത് സ്ത്രീകള്‍ രാവിലെയും വൈകീട്ടും ഒന്നോ രണ്ടോ സ്പൂണ്‍ തേന്‍ ഉപയോഗിച്ചാല്‍, സന്താനങ്ങള്‍ ബുദ്ധിയുള്ളവരും കായികശക്തിയുള്ളവരും സൌന്ദര്യമുള്ളവരുമായിത്തീരും. മുതിര്‍ന്ന കുട്ടികളിലെ ഉറക്കത്തില്‍ മൂത്രമൊഴിക്കുന്ന സ്വഭാവവൈകല്യം മാറുന്നതിന് ഉറങ്ങുന്നതിനുമുമ്പ് ഒരു സ്പൂണ്‍ തേന്‍ പതിവായി കൊടുത്താല്‍ മാറിക്കൊള്ളും. വൃദ്ധരിലെ ഉറക്കമില്ലായ്മക്ക് കിടക്കാന്‍ നേരത്ത് രണ്ടു സ്പൂണ്‍ തേന്‍ കഴിച്ചാല്‍ നല്ല ഉറക്കം ലഭിക്കും. ഉറക്കമില്ലായ്മക്ക് കിടക്കാന്‍ നേരത്ത് ഒരുകപ്പ് ചൂടുപാലില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ സുഖനിദ്ര കിട്ടും.
തേനിലടങ്ങിയിരിക്കുന്ന കാത്സ്യം വാതത്തിനും കൈകാലുകള്‍ കോച്ചുന്നതിനും വിറയലിനും വിക്കിനുമെല്ലാം നല്ലതാണ്. ഒരു സ്പൂണ്‍ തേനിനൊപ്പം രണ്ടു ബദാംപരിപ്പ്, ഒരു നെല്ലിക്കയുടെ അളവ് ശര്‍ക്കര എന്നിവ ദിവസവും കഴിച്ചാല്‍ ധാതുപുഷ്ടിയേറും. മാതളച്ചാറില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ കഫശല്യവും ജലദോഷവും മാറും. രക്തസമ്മര്‍ദ്ദത്തിന് നല്ലൊരു ഔഷധമാണ് തേന്‍. തലകറക്കം അനുഭവപ്പെട്ടാല്‍ അര ഔണ്‍സ് തേനില്‍ അത്രയും വെള്ളവും ചേര്‍ത്ത് അകത്താക്കിയാല്‍ ഉന്മേഷം കൈവരും. കാന്‍സറിന് തേന്‍ ഉത്തമ ഔഷധമായി ഉപയോഗിക്കുന്നു. തേന്‍ നിത്യവും കഴിച്ചാല്‍ കാന്‍സര്‍ ഉണ്ടാവുകയില്ല.
സൌന്ദര്യവര്‍ധകവസ്തുക്കളില്‍ തേനിനു സുപ്രധാനമായ പങ്കുണ്ട്. നിത്യവും രണ്ടുനേരം ഒരു ടേബിള്‍സ്പൂണ്‍ തേനും ഒരു ടേബിള്‍സ്പൂണ്‍ തുളസിനീരും ചേര്‍ത്ത് കഴിക്കുന്നത് കൊണ്ട് കവിളുകളുടെ അരുണാഭ വര്‍ധിക്കുന്നു. തേനും മഞ്ഞളും പനംചക്കരയും ചേര്‍ത്തു കഴിക്കുന്നത് ശബ്ദശുദ്ധിക്ക് സഹായകമാണ്. ചെറുതേന്‍ പതിവായി ചുണ്ടുകളില്‍ പുരട്ടുന്നത് ചുണ്ടുകളുടെ മാര്‍ദ്ദവം വര്‍ധിപ്പിക്കും. ചുളിവുകള്‍ അകറ്റാന്‍ കുറച്ചു തേന്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മുഖത്തും കഴുത്തിലും പുരട്ടുക. അര മണിക്കൂറിനുശേഷം ഒരു കഷ്ണം പഞ്ഞി ചെറുചൂടുവെള്ളത്തില്‍ മുക്കി മുഖവും കഴുത്തും തുടക്കുക. മുഖത്തിനു തേജസും കാന്തിയും സ്നിഗ്ധതയും വര്‍ധിക്കും. സ്ഥൂലഗാത്രികള്‍ തേനില്‍ വെള്ളം ചേര്‍ത്തു കഴിക്കുന്നത് നല്ലതാണ്.
തേനിന്റെ മറ്റൊരു പ്രത്യേകതയാണ് ശരീരത്തിന്റെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുവാനുള്ള കഴിവ്. പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നിവയെ ശരീരത്തില്‍ ക്രമീകരിച്ചു നിര്‍ത്തും. സമ്പൂര്‍ണ്ണാഹാരമായ തേന്‍ രോഗങ്ങള്‍ വരാതെ കാത്തു സൂക്ഷിക്കുന്നു.
മുഖക്കുരുവിന് കാരണമാകുന്ന ഭക്ഷങ്ങൾ ....

മുഖക്കുരുവിന് പ്രധാന കാരണമായി പറയുന്ന ഒന്നാണ് ചോക്കലേറ്റ്. ഇതില്‍ കുറെയൊക്കെ ശരിയുമുണ്ട്. ചോക്കലേറ്റില്‍ പാലും, ശുദ്ധീകരിച്ച പഞ്ചസാരയും, കഫീനും അടങ്ങിയിരിക്കുന്നു. ഇവയെല്ലാം മുഖക്കുരുവിന് കാരണമാകുന്ന ഘടകങ്ങളാണ്. എന്നാല്‍ കുറഞ്ഞ അളവില്‍ ചോക്കലേറ്റ് ഉപയോഗിക്കുന്നത് പ്രശ്നമല്ല. കൊഴുപ്പ് അമിതമായി ശരീരത്തിലെത്തുന്നത് മുഖക്കുരുവിന് കാരണമാകും. രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാനും, ഹോര്‍മോണ്‍ വ്യതിയാനത്തിനും കൊഴുപ്പ് ഇടയാക്കും. കൊഴുപ്പ് അമിതമാകുന്നത് മൂലം രക്തയോട്ടം സാവധാനമാകുന്നതിനാല്‍ ഓക്സിജനും, മറ്റ് പോഷകങ്ങളും ശരീരഭാഗങ്ങളിലെത്തുന്നത് തടസ്സപ്പെടും. കൊഴുപ്പും, പശയുമുള്ള ഫ്രഞ്ച് ഫ്രൈ പോലുള്ള വിഭവങ്ങള്‍ ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയവയാണ്. ഇവ ചര്‍മ്മത്തില്‍ കുരുക്കളുണ്ടാകാനിടയാക്കും. പാലുത്പന്നങ്ങള്‍ ധാരാളം കഴിക്കുന്നത് മുഖക്കുരുവിന് കാരണമാകും എന്ന് കരുതപ്പെടുന്നു. മുഖക്കുരുവിന് പ്രധാന കാരണമാകുന്ന ഹോര്‍മോണുകള്‍ ഏറെ അടങ്ങിയതാണ് പാലും പാലുത്പന്നങ്ങളും. സമ്മര്‍ദ്ധമുണ്ടാക്കുന്ന ഹോര്‍മോണുകള്‍ വൃക്കയില്‍ ഉത്പാദിപ്പിക്കപ്പെടാന്‍ കാരണമാകുന്നതാണ് കഫീന്‍. ഇത് ചര്‍മ്മത്തിന് ദോഷകരമാണ്. ഉറക്കം കുറയാനും ഇത് കാരണമാകും. നിങ്ങള്‍ക്ക് മുഖക്കുരുവിന്‍റെ തുടക്കം കാണുന്നുണ്ടെങ്കില്‍ ആവശ്യത്തിന് ഉറങ്ങുന്നത് ശീലമാക്കുക. പഞ്ചസാര ചേര്‍ത്ത സോഡയും മറ്റ് പാക്ക് ചെയ്ത പാനീയങ്ങളും കഫീന്‍ അടങ്ങിയവയാണ്. ഇവ ചര്‍മ്മത്തിന് ദോഷകരമാണ്. മദ്യം കഴിക്കുമ്പോള്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടും. ഇത് വഴി ചര്‍മ്മത്തിന് വരള്‍ച്ചയുണ്ടാവുകയും അത് മുഖക്കുരു ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യും. മസാലകള്‍ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ നിലവിലുള്ള മുഖക്കുരു വഷളാകാന്‍ ഇടയാക്കും. മസാലകള്‍ ശരീരത്തിന്‍റെ താപനില ഉയര്‍ത്തുകയും, അതുമുലം ചര്‍മ്മത്തിന് ചൂട് കൂടുകയും ചെയ്യും. ഇത് മുഖക്കുരുവിന് ഇടവരുത്തും. ഇന്ന് നമ്മള്‍ കഴിക്കുന്ന മാംസങ്ങളെല്ലാം ആന്‍റി ബയോട്ടിക്കുകളും, ഡി.എച്ച്.ടി പോലുള്ള ഹോര്‍മോണുകളും അടങ്ങിയവയാണ്. അതിനാല്‍ ഇവ അധികം കഴിക്കുന്നത് മുഖക്കുരുവിന് കാരണമാകും.
ഷെയര്‍ ചെയുക ആരെകെങ്കിലും ഉപകാരപെടട്ടെ.
എന്ത് കഴിച്ചിട്ടും വണ്ണം വയ്ക്കുന്നില്ലേ??
ഇന്ന് വണ്ണം കുറയ്ക്കുന്നതിന് വേണ്ടിയാണ് ആളുകള്‍ പട്ടിണികിടക്കുന്നതും, സര്‍ജറി നടത്തുന്നതും, വ്യായാമം ചെയ്യുന്നതും എല്ലാം. ഇത് ഒരു കൂട്ടരുടെ കഥ. എന്നാല്‍ മറു ഭാഗത്ത് സാഹചര്യങ്ങള്‍ അല്‍പ്പം വ്യത്യസ്ഥമാണ്. എന്ത് കഴിച്ചിട്ടും വണ്ണം വയ്ക്കുന്നില്ല എന്ന മനോദു:ഖമാണ് ഈ കൂട്ടരുടെ ഉറക്കം കെടുത്തുന്നത്. മെലിഞ്ഞ് കോലുപോലെ ഇരിക്കുന്നത് അത്ര നല്ലതാണോ എന്ന് ചോദിച്ചാല്‍ അല്‍പ്പം വണ്ണം ആവശ്യമാണ് എന്ന് ഭംഗിവാക്കില്‍ അഭിപ്രായം ആവും മിക്ക ആളുകളും പറയുക. അതുകൊണ്ട് തന്നെ വണ്ണംവയ്ക്കുവാന്‍ എന്താണ് ചെയ്യേണ്ടതെന്ന് അറയാതെ.
മാര്‍ക്കറ്റില്‍ കിട്ടുന്ന ഹോര്‍മോണ്‍ അടങ്ങിയ ഗുളിക, മരുന്നുകള്‍, ലേഹ്യങ്ങള്‍വാങ്ങി കഴിക്കുന്നു ഇതുവഴി അമിതവണ്ണവും മറ്റും മാവും ഫലം. വണ്ണം കുറക്കുന്നതിനേക്കാള്‍ അല്‍പ്പം ശ്രമകരമാണ് വണ്ണം വെയ്ക്കുന്നത്. അല്‍പ്പം ചിട്ടയുള്ള ജീവിതം ശീലിച്ചാല്‍ ആവശ്യത്തിന് വണ്ണവും ശരീര പുഷ്ടിയും നേടാം. അതിനുള്ള ചില ആയൂര്‍വേദ പ്രതിവിധികള്‍ ഏതെന്ന് നോക്കാം.
പ്രഭാത ഭക്ഷണം തീര്‍ച്ചയായും ഒരു ശീലമാക്കണം ഒരു ദിവസത്തെ ഊര്‍ജ്ജം മുഴുവന്‍ ലഭിക്കുന്നത് പ്രാതലിലൂടെയാണ്.
ഉലുവ ഒരു പിടിയെടുത്ത് ദിവസവും രാത്രി ശുദ്ധവെള്ളത്തില്‍ ഇട്ട് വയ്്ക്കുക പിറ്റേദിവസം അത് എടുത്ത് ഞെരിടിപ്പിഴിഞ്ഞ് ആ വെള്ളം കുടിക്കുക ഇങ്ങനെ ഒരു മാസക്കാലം കൂടിക്കുന്നത് ശരീരം വണ്ണം വെയ്ക്കാന്‍ സഹായിക്കും.
ശരീരം പുഷ്ടിപ്പെടുവാന്‍ ബ്രഹ്മി നെയ്യില്‍ വറുത്ത് പാലു കൂട്ടി പതിവായി സേവിക്കുക.
ശരീരം പുഷ്ടിപ്പെടാന്‍ തുല്യഅളവില്‍ അമുക്കുരുവും ഉണക്ക മുന്തിരിയും നന്നായി ചതയ്ക്കുക. ഇതില്‍ നിന്നും രണ്ടു സ്പൂണ്‍ വീതം ഒരു ഗ്ലാസ് പശുവിന്‍ പാലില്‍ ചേര്‍ത്ത് നന്നായി തിളപ്പിച്ച് പതിവായി രാത്രി ഭക്ഷണത്തിനുശേഷം കുടിക്കുക.
പത്തുഗ്രാം അമുക്കുരം വെയിലത്തുവെച്ച് നന്നായി ഉണക്കിപ്പൊടിച്ചെടുക്കുക. ഓരോ ടീസ്പൂണ്‍ വീതമെടുത്ത്് ഒരു ടീസ് പൂണ്‍ വെണ്ണയില്‍ കുഴച്ച് കഴിക്കുക. പുറമേ നാഴി കാച്ചിയപാലും കഴിക്കുക.
ബദാം പരിപ്പ് പൊടിച്ചിട്ടു പാല്‍ കാച്ചി കഴിക്കുക.
ഇന്തുപ്പും വെണ്ണയും ചേര്‍ത്ത് രാത്രി ആഹാരം കഴിക്കുകയാണെങ്കില്‍ കുട്ടികള്‍ നന്നായി തടി വെയ്ക്കും
ആഹാരത്തിന് കൃത്യസമയം പാലിക്കണം
വിഷ്ണു ക്രാന്തി ചതച്ചിട്ടു പാല്‍ കാച്ചി കഴിക്കുന്നത് നല്ലതാണ്.
നിലക്കടല പച്ചയ്ക്ക് തോട് പൊളിച്ചു കഴിക്കുന്നത് വളരെ നല്ലതാണ്
ഭക്ഷണത്തില്‍ പയര്‍വര്‍ഗ്ഗങ്ങള്‍, വെണ്ണ എന്നിവ ഉള്‍പ്പെടുത്തുന്നത് നിറയെ പച്ചക്കറിയും, ഇലകളും പഴവര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്തണം
ആഹാരത്തിനോടൊപ്പം മിതമായ വ്യായമവും മെലിഞ്ഞവര്‍ക്ക് ആവശ്യമാണ് .എന്നാല്‍ മാത്രമേ ദഹനം നടക്കുകയും അമിതമായി ശരീരഭാരം കൂടാതെയും ഇരിക്കുകയുള്ളു.
തൈറോയ്ഡ്,ഡയബറ്റിക്ക് മുതലായവ മൂലവും ശരീരം മെലിഞ്ഞ് പോകുന്നതിന് കാരണമാകുന്നു. അതിനാല്‍ രണ്ട് മാസത്തില്‍ ഒരിക്കലെങ്കിലും ചെക്കപ്പ് നടത്തുന്നത് ന്ന്നായിരിക്കും.

hoz pub

hor