v

(adsbygoogle = window.adsbygoogle || []).push({});

Wednesday, 12 July 2017

bhagya rathnam thiranjedukkan

ഭാഗ്യരത്നം അനുകൂലമോ പ്രതികൂലമോ?

ഭാഗ്യരത്നങ്ങൾ ധരിച്ചു കഴിഞ്ഞാൽ ശരാശരി ഒരു മാസത്തിനകം ഗുണകരമായ ഫലങ്ങൾ ലഭിച്ചു തുടങ്ങണം.

ജനന സമയ ഗ്രഹനില പ്രകാരമാണ് ശാസ്ത്രീയമായ രീതിയിൽ രത്ന നിർണ്ണയം നടത്തേണ്ടത്. ലഗ്നാധിപൻ, യോഗകാരകൻ (5.9. ഭാവാധിപന്മാർ) ലഗ്നാധിപന്റെ മിത്രഗ്രഹങ്ങളുടെ രത്നങ്ങൾ. അതുപോലെ ലഗ്നാധിപന്റെ സമന്മാരായ ഗ്രഹങ്ങളുടെ രത്നങ്ങളും ധരിക്കാം. ജനനസമയം ലഭ്യമല്ലാത്തവർക്ക് ജന്മ നക്ഷത്രപ്രകാരമോ, ജനനതീയതി അടിസ്ഥാനമാക്കിയോ (ന്യൂമറോളജി) രത്നം നിർണ്ണയിക്കാം. അല്ലെങ്കിൽ നവരത്നമോതിരം ധരിക്കാം
ഭാഗ്യരത്നങ്ങൾ ധരിച്ചു കഴിഞ്ഞാൽ ശരാശരി ഒരു മാസത്തിനകം ഗുണകരമായ ഫലങ്ങൾ ലഭിച്ചു തുടങ്ങണം. ദോഷഫലങ്ങള് ഒരാഴ്ചയ്ക്കകം ലഭിക്കാൻ തുടങ്ങും. അനുകൂലമായ ഫലമാണ് രത്നം പ്രദാനം ചെയ്യുന്നത് എങ്കിൽ തുടർന്നു ധരിക്കാം. അല്ലാത്തപക്ഷം രത്ന നിർദ്ദേശകനുമായി ബന്ധപ്പെട്ട് കാര്യങ്ങൾ തീരുമാനിക്കുക.
പ്രധാനപ്പെട്ട ഒൻപത് രത്നങ്ങളും അവ ധരിച്ചാലുണ്ടാകുന്ന ഗുണദോഷഫലങ്ങളും
1. മാണിക്യം: (Ruby) രത്നാധിപൻ - സൂര്യൻ
മാണിക്യം, പത്മരാഗം, ഗാർനറ്റ് എന്നീ സൂര്യരത്നങ്ങൾ ധരിച്ചാൽ അവ അനുകൂലമാണെങ്കിൽ, സർക്കാർ ആനുകൂല്യം ലഭിക്കുക, സാമൂഹ്യ പദവി ഉയരുക, പൊതു പ്രവർത്തനം, രാഷ്ട്രീയം എന്നീ മേഖലകളിൽ നിന്നും അംഗീകാരം ലഭിക്കുക. പ്രൊമോഷൻ, അവാർഡ്, പൊതുജന അംഗീകാരം, മേലധികാരികളുടെ പ്രശംസ, ആരോഗ്യത്തിൽ പുരോഗതി, നേത്രരോഗ ശാന്തി എന്നിവ ഫലം. ശരീരവുമായി രത്നം യോജിക്കുന്നില്ലെങ്കിൽ മേൽപറഞ്ഞ ഫലങ്ങളിൽ പ്രതികൂലമായ അനുഭവം. രക്തസമ്മർദ്ദ വർദ്ധന, ദേഷ്യം, ശരീരത്തിന് പുകച്ചിൽ, അസ്വസ്ഥത, നേത്രരോഗം, ചർമ്മരോഗങ്ങൾ എന്നിവ ഫലം.
2. മുത്ത് (Pearl) രത്നാധിപൻ - ചന്ദ്രൻ
മുത്ത്, ചന്ദ്രകാന്തം, ഓപ് എന്നീ രത്നങ്ങൾ ധരിച്ചാൽ അനുകൂലമാണെങ്കിൽ ആരോഗ്യത്തിൽ പ്രകടമായ അനുകൂല ഫലങ്ങൾ, മനഃശ്ശാന്തി, ബന്ധങ്ങളിലെ സൗഹൃദം, ദാമ്പത്യ സൗഖ്യം, മാതൃസൗഖ്യം, ഉദരരോഗ ശമനം, ഭക്ഷണ സുഖം, നീർവീഴ്ച സംബന്ധമായ രോഗങ്ങളിൽ നിന്ന് വിമുക്തി. തൊഴിൽ രംഗത്ത് ഉയർച്ചയും സാമ്പത്തിക നേട്ടങ്ങൾ, സുഖനിദ്ര എന്നിവ ഫലം.
മുത്ത് പ്രതികൂലം ആയാല് മാനസികവിഭ്രാന്തി, തണുപ്പ് സഹിക്കാൻ കഴിയാതെ വരിക, നീർക്കെട്ട്, കുടുംബ സൗഖ്യം തകരുക, ബന്ധങ്ങളിൽ അകൽച്ച, ഉറക്കമില്ലായ്മ എന്നിവ ഫലം.
3. ചുവന്ന പവിഴം (Red Coral) രത്നാധിപൻ - ചൊവ്വ 
ചുവന്ന പവിഴം അനുയോജ്യമെങ്കിൽ, ശരീരത്തിന് ഉണർവും ശക്തിയും ഉത്സാഹവും അനുഭവപ്പെടും. സാമൂഹിക അംഗീകാരം വർദ്ധിക്കും, രക്തശുദ്ധി ഉണ്ടാകും, രക്തസമ്മർദ്ദം കുറയും, കായിക മത്സരങ്ങളിൽ വിജയം എന്നിവ ഫലം.
പവിഴം അനുകൂലമല്ലെങ്കിൽ മേൽപറഞ്ഞ കാര്യങ്ങൾ വിപരീത ഫലം. നിർബന്ധബുദ്ധി കൂടുക, കൈകാൽ കഴപ്പ്, അപകടസാധ്യത കൂടുക, ചതവുകളും മുറിവുകളും ഉണ്ടാകുക, രക്തനഷ്ടം, ആക്രമണസ്വഭാവം എന്നിവ ഫലം.
4. മരതകം (Emerald) രത്നാധിപൻ ബുധൻ
മരതകം, പെരിഡോട്ട്, ജെയ്ഡ് ഗ്രീൻ ഓനിക്സ് എന്നീ രത്നങ്ങള് ധരിച്ചാൽ അനുകൂലമെങ്കിൽ പഠനനിലവാരം ഉയരും. മത്സര പരീക്ഷവിജയം, ബുദ്ധി, ഏകാഗ്രത, ഗ്രഹ്യശേഷി എന്നിവ വർദ്ധിക്കും. പഠനത്തിൽ താൽപര്യം, ചിന്താശീലം, വായനാശീലം, രചനാകൗശലം എന്നിവ വർദ്ധിക്കുന്നു. ന്യൂറോളജി സംബന്ധമായ രോഗങ്ങൾക്ക് ശമനം, ചർമ്മരോഗശാന്തി, ആശയവിനിമയത്തിൽ വിജയം എന്നീ ഗുണഫലങ്ങൾ ലഭിക്കും. മരതകം പ്രതികൂലമായാൽ മാനസിക സംഘർഷം, തലവേദന, ചർമ്മരോഗ സാധ്യത, സഹനശക്തി കുറയുക, പഠനത്തിൽ താൽപര്യക്കുറവ്, കലഹസ്വഭാവം, മടി, മന്ദത, അലസത എന്നീ ഫലങ്ങൾ അനുഭവപ്പെടും.
5. മഞ്ഞപുഷ്യരാഗം (Yellow Sapphire) രത്നാധിപൻ വ്യാഴം
മഞ്ഞപുഷ്യരാഗം, ടോപ്പാസ്, ഗോൾഡൻ ടോപ്പാസ് എന്നീ രത്നങ്ങൾ ധരിച്ചാൽ അനുകൂലമെങ്കിൽ സാമ്പത്തിക നേട്ടങ്ങൾ, പഠന താൽപര്യം, പൊതുകാര്യ പ്രസക്തി, വ്യാഴാഴ്ച തോറും സാമ്പത്തിക നേട്ടം, ദേവകാര്യങ്ങളിൽ താൽപര്യം, ഗുരുക്കൻമാരുടെ അനുഗ്രഹം. ഉദരരോഗശമനം, പ്രമേഹരോഗ ശമനം, സന്താനസൗഭാഗ്യം എന്നിവ ഫലം. പുഷ്യരാഗം പ്രതികൂലമായാൽ മേൽപറഞ്ഞ കാര്യങ്ങളിൽ പ്രതികൂലഫലം. ശബ്ദത്തിന് പതർച്ച, കണ്ഠരോഗം, സാമ്പത്തിക നഷ്ടം, ഉറക്കമില്ലായ്മ, ഗുരുകാരണവന്മാരുടെ വിയോഗം, കഫരോഗവർദ്ധന എന്നിവ ഫലം.
6. വജ്രം (Diamond) രത്നാധിപൻ ശുക്രൻ
വജ്രം, സിർക്കോൺ റിയൽ എന്നീ രത്നങ്ങൾ ധരിച്ചാൽ ദാമ്പത്യസുഖം, അനുകൂലമായിവരുന്ന പ്രേമകാര്യങ്ങള്, വിവാഹനിശ്ചയം, സ്ത്രീ പുരുഷ വിഷയത്തിലെ ആസക്തി, നേത്രരോഗശമനം, ശബ്ദഗാംഭീര്യം, ഭവന, വാഹന, ഭൂമി സംബന്ധമായ അനുകൂലഫലങ്ങൾ, കൃഷികാര്യങ്ങളിൽ താൽപര്യം, സൗന്ദര്യ വർദ്ധക വസ്തുക്കളില് താൽപര്യം എന്നിവ ഫലം.
വജ്രം പ്രതികൂലമായാൽ മേൽപറഞ്ഞ വിഷയങ്ങളിൽ വിപരീത ഫലങ്ങൾ. ദാമ്പത്യകലഹം, പനി, ദാഹം, മനക്ലേശം ബന്ധങ്ങളിൽ അകൽച്ച, പ്രണയനൈരാശ്യം, വിദ്യാഭ്യാസത്തിൽ പരാജയം എന്നിവ ഫലം.
7. ഇന്ദ്രനീലം (Blue Sapphire) രത്നാധിപൻ ശനി
ഇന്ദ്രനീലം, അയോലൈറ്റ് (കരിനീലം) അമിഥീസ്റ്റ്, ബ്ലൂടോപ്പാസ് എന്നീ രത്നങ്ങൾ ധരിച്ചാൽ സഹനശക്തി വർദ്ധന, ശരീരസുഖം, വാതരോഗശമനം, ഉദരരോഗശമനം, കടബാദ്ധ്യത കുറയുക, പെട്ടെന്നുള്ള ധനലാഭം, ഭൂമിലാഭം, നാൽക്കാലിലാഭം, സർക്കാർ ആനുകൂല്യം എന്നിവ ഫലം. പ്രതികൂലമായാൽ അപകടം, അസ്ഥിഭംഗം വാതരോഗവർദ്ധന, ഭൂമിസംബന്ധമായ കലഹം, ന്യൂറോളജി സംബന്ധമായ രോഗങ്ങൾ, സന്ധിവാതരോഗങ്ങൾ എന്നിവ ഫലം.
8. ഗോമേദകം (Hasonite) രത്നാധിപൻ - രാഹു
ഗോമേദകം, ടർക്കോയിസ് എന്നീ രത്നങ്ങൾ ധരിച്ചാൽ അനുയോജ്യഫലങ്ങൾ പെട്ടെന്ന് ഉണ്ടാകും. സാമ്പത്തികനേട്ടം, ഉദരരോഗശമനം, ത്വക്ക്രോഗശമനം, ഉന്മേഷവർദ്ധന, ഊഹക്കച്ചവടത്തിൽ വിജയം, പ്രേമകാര്യവിജയം എന്നിവ ഫലം. രത്നം ദോഷകരമാണെങ്കിൽ വിഷവസ്തുക്കൾ മൂലം അപകടം, ജീവികളിൽ നിന്ന് ആക്രമണം, കുടുംബകലഹം, മനശാന്തിയില്ലായ്മ, ഏകാന്തത തുടങ്ങിയ ദോഷങ്ങൾ അനുഭവിക്കും.
9. വൈഡൂര്യം (Cats eye) രത്നാധിപൻ - കേതു
വൈഡൂര്യം, ടൈഗർഐ, ഹാക്സ്ഐ എന്നീ രത്നങ്ങൾ ധരിച്ചാൽ അനുകൂലമാണെങ്കിൽ പെട്ടെന്നുള്ള ധനാഗമം, മനശ്ശാന്തി, മാന്ത്രികകർമ്മ താൽപര്യം, ഊഹകച്ചവട വിജയം എന്നിവ ഫലം. വൈഡൂര്യം പ്രതികൂലമായാൽ മേൽപറഞ്ഞ കാര്യങ്ങളിലെ പരാജയം, മനോവിഭ്രാന്തി, ആരോഗ്യഹാനി, ബിസിനസ്സ് തകർച്ച, സാഹസസ്വഭാവം എന്നിവ ഫലം.
രത്നം ധരിച്ച് ദോഷാനുഭവങ്ങൾ കണ്ടാൽ രത്നമോതിരം അല്ലെങ്കിൽ ലോക്കറ്റ് ഊരി മാറ്റുക. ഒരു ആഴ്ച കഴിഞ്ഞ് വീണ്ടും ധരിക്കുക. അപ്പോഴും ദോഷഫലങ്ങൾ തന്നെ അനുഭവപ്പെട്ടാൽ രത്നനിർദ്ദേശകനുമായി ബന്ധപ്പെട്ട് കാര്യങ്ങൾ തീരുമാനിക്കുക. രത്നം പ്രതികൂലമായാൽ മാറ്റിത്തരണം എന്ന ഉറപ്പിന്മേൽ രത്നം വാങ്ങുന്നതാണ് നല്ലത്. ഉത്തരവാദിത്വം ഉള്ള രത്ന വ്യാപാര സ്ഥാപനങ്ങൾ രീതി അവലംബിക്കാറുണ്ട്. രത്നങ്ങൾക്ക് പുനർവിൽപനമൂല്യം ഇല്ലാത്തതിനാൽ പലപ്പോഴും രത്നം മാറ്റിനൽകാൻ രത്നവ്യാപാരികൾ തയ്യാറാകുന്നില്ല എന്ന കാര്യവും ഒരു വസ്തുതയാണ്. വജ്രത്തിന് മാത്രമാണ് പുനർ വിൽപ്പനമൂല്യം ഉള്ളത്.

ഭാഗ്യരത്നധാരണം ഭാഗ്യാനുഭവങ്ങൾ നൽകും എന്ന് ലോകമൊട്ടാകെ ജനങ്ങൾ വിശ്വസിച്ച് വരുന്നു. അനുഭവങ്ങളും ഇത് സാക്ഷ്യപ്പെടുത്തുന്നു.

janma nakshathra rahasyam

ഓരോ നക്ഷത്രക്കാർ ഉന്നമനത്തിനായി അനുഷ്ഠിക്കേണ്ടവ

ജന്മനക്ഷത്രം അനുസരിച്ചുള്ള ദേവതയെ പ്രീതിപ്പെടുത്തുന്നത് ജീവിത വിജയത്തിനും ആയുർവർധനയ്ക്കും ഉത്തമമാണ്

ഓരോനാളുകാർക്കും ഓരോ ദേവതയുണ്ട്. ജന്മനക്ഷത്രം അനുസരിച്ചുള്ള ദേവതയെ പ്രീതിപ്പെടുത്തുന്നത് ജീവിത വിജയത്തിനും ആയുർവർധനയ്ക്കും ഉത്തമമാണ്. നക്ഷത്ര ദേവതയെ നിത്യവും ഭജിക്കുന്നതും നക്ഷത്ര മൃഗം, പക്ഷി, വൃക്ഷം എന്നിവയെ പരിപാലിച്ചു പോരുന്നതും അതീവഗുണപ്രദമാണ്.  
അശ്വതി,  മകം, അത്തം, മൂലം

അശ്വതി, മകം, അത്തം, മൂലം എന്നീ  നാളുകളുടെ ദേവത  ഗണപതിയാണ്.  ഗണേശ  പ്രീതികരമായ നാമജപവും പൂജകളും നടത്തുക . ഉദിഷ്ഠകാര്യ സിദ്ധിക്കായി  "ഓം ഏക ദന്തായ വിദ് മഹേ വക്ര തുന്ധായ ധീമഹി തന്നോ ദന്തിഃ പ്രചോദയാത് " , വിഘ്നനിവാരണത്തിനായി   "ഓം ലംബോദരായ വിദ് മഹേ വക്ര തുണ്ഡായ ധീമഹി തന്നോ ദന്തിഃ പ്രചോദയാത് " എന്നീ ഗണപതി ഗായത്രികൾ നൂറ്റെട്ട് തവണ  ചൊല്ലാവുന്നതാണ്. ഗണപതിയുടെ ആയിരത്തെട്ട് ഭാവങ്ങളെ വർണ്ണിക്കുന്ന ഗണേശ സഹസ്രനാമം ഭക്തിയോടെ പാരായണം ചെയ്യുന്നത് അത്യുത്തമം.

ഭരണി, ചിത്തിര, അനിഴം, തൃക്കേട്ട, അവിട്ടം

ഭദ്രകാളിയും സുബ്രമണ്യനുമാണ്  നക്ഷത്രക്കാരുടെ ദേവതകൾ . "സനല്ക്കുമാരായ വിദ്മഹേ ഷഡാനനായ ധീമഹീ
തന്വോ സ്കന്ദ: പ്രചോദയാത്" എന്ന സുബ്രമണ്യ ഗായത്രി പതിവായിച്ചൊല്ലുന്നതു നന്ന്. നാൾതോറും ഭദ്രകാളി ക്ഷേത്ര ദർശനം നടത്തി  യഥാവിധി  വഴിപാടുകൾ അർപ്പിക്കുക. 

ഭദ്രകാളീ സ്തുതി  

കാളി കാളി മഹാകാളീ-ഭദ്രകാളീ നമോസ്തുതേ 
കുലം കുലധര്മ്മം - മാം പാലയ പാലയ

കാർത്തിക, മകയിരം 

ദേവിയാണ്  ഉപാസനാമൂർത്തി. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ലളിതാസഹസ്രനാമം ജപിക്കുന്നത് ഉത്തമം. നിത്യവും അരമണിക്കൂർ ലളിതസഹസ്രനാമം ചൊല്ലാൻ സാധിച്ചില്ലെങ്കിൽ ലളിതാസഹസ്രനാമ ധ്യാനം  മാത്രമായും ചൊല്ലാവുന്നതാണ്.
രോഹിണി, വിശാഖം, പൂയം, തിരുവോണം, പൂരൂരുട്ടാതി, രേവതി

നാളുകാരുടെ നക്ഷത്രദേവത മഹാവിഷ്ണുവാണ്. വിഷ്ണു സഹസ്രനാമം ചൊല്ലുന്നതും വ്യാഴാഴ്ചതോറും വിഷ്ണുക്ഷേത്ര ദർശനം നടത്തി ഭാഗ്യസൂക്തം അർച്ചന നടത്തുന്നത്  അത്യുത്തമം. 
"ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി തന്നോ വിഷ്ണുപ്രചോദയാത്." എന്ന വിഷ്ണു ഗായത്രി ദിനവും പത്തു തവണ ഭക്തിയോടെ ജപിക്കുക.
ക്ഷേത്രദർശനം നടത്തുമ്പോൾ വിഷ്ണു സ്തോത്രം ചൊല്ലിക്കൊണ്ട് പ്രദക്ഷിണം വയ്ക്കുന്നതും വിഷ്ണു പ്രീതികരമാണ്.
വിഷ്ണു സ്തോത്രം

ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം വിശ്വാധാരം ഗഗന സദൃശ്യം മേഘവർണ്ണം ശുഭാംഗം ലക്ഷ്മീകാന്തം കമലനയനം യോഗി ഹൃദ്ധാന ഗമ്യം വന്ദേ 
വിഷ്ണും ഭവഭയഹരം സർവ്വ ലോകൈക നാഥം

തിരുവാതിര, പൂരം

ഇഷ്ടദേവൻ ശിവനാണ്. ഏതൊരു പ്രവൃത്തിയും ശിവസ്മരണയോടെ ചെയ്യുക. കൂവളത്തുമാല, ജലധാര, പിൻവിളക്ക് എന്നീ വഴിപാടുകൾ ശിവക്ഷേത്രത്തിൽ 
നടത്തുന്നത് ഉത്തമം.മൂല മന്ത്രമായ ഓം നമഃശിവായ ചൊല്ലി ക്ഷേത്രദർശനം നടത്തുക. പ്രദക്ഷിണത്തിനു ശേഷം ഭഗവാന്റെ മുന്നിൽ  ശിവപഞ്ചാക്ഷര സ്തോത്രം ജപിച്ചു നമസ്കരിക്കുക. 

പുണർതം , ഉതൃട്ടാതി

ഇഷ്ടദേവൻ ശ്രീരാമനാണ് . വിഷ്ണുസഹസ്രനാമം ജപിക്കുന്നത് ക്ലേശം കുറയ്ക്കാൻ സഹായിക്കും.
 "ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ
സഹസ്രനാമതത്തുല്യം രാമനാമ വരാനനേ
ശ്രീരാമനാമ വരാനന ഓം നമ ഇതി".
മന്ത്രം മൂന്നു  തവണ ചെല്ലുന്നത് വിഷ്ണുസഹസ്രനാമ ജപത്തിനു തുല്യമാണ് 

ആയില്യം , ചതയം 

നാഗദൈവങ്ങളാണ് ഇഷ്ടദേവത.  നാഗരാജാവ്, നാഗയക്ഷി എന്നീ ദേവതകളുടെ മൂലമന്ത്രമായ "ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ" എന്ന് 
ജപിച്ചുകൊണ്ട് വിശേഷാവസരങ്ങളിൽ ക്ഷേത്രദർശനം നടത്തുക. ആയില്യവും ബുധനാഴ്ചയും ചേർന്നുവരുന്ന ദിവസങ്ങൾ ക്ഷേത്രദർശനത്തിനും 
വ്രതാനുഷ്ഠാനങ്ങൾക്കും പൂജകൾക്കും നല്ലതാണ്. സര്പ്പപ്രീതിക്കായി നവനാഗസ്തോത്രം നിത്യേന ജപിക്കുന്നത് അത്യുത്തമം.
നവനാഗസ്തോത്രം
പിങ്ഗലം വാസുകിം ശേഷം പത്മനാഭം കംബലം
ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ

ഉത്രം 

ഉത്രം നക്ഷത്രക്കാർ ശാസ്താവിനെയാണു പൂജിക്കേണ്ടത്. ശാസ്താ ക്ഷേത്രത്തിൽ നീലപ്പട്ടു സമർപ്പണവും നീരാഞ്ജന വഴിപാടും നടത്തുന്നത് ഉത്തമം  
വർഷത്തിൽ ഒരിക്കലെങ്കിലും വ്രതശുദ്ധിയോടെ ശബരിമലദർശനം മുടങ്ങാതെ നടത്തണം  
"ഭൂതനാഥ സദാനന്ദ സര്വഭൂത ദയാപര
 രക്ഷ രക്ഷ മഹാബാഹോ  ശാസ്ത്രേതുഭ്യം നമോ നമഃ  " എന്ന മന്ത്രവും ശരണം വിളികളും സന്ധ്യാവന്ദനത്തിൽ ഉൾപ്പെടുത്തുക .  

ചോതി 

ചോതിയുടെ ഇഷ്ടദേവൻ വായുപുത്രനായ ഹനുമാനാണ്. വെറ്റില സമർപ്പണം ഒരു പ്രധാന വഴിപാടാണ് 
പൂരാടം 

മഹാലക്ഷ്മിയാണ് ഇഷ്ടദേവതഅഷ്ടലക്ഷ്മീധ്യാനം നിത്യവും ജപിക്കുക . വീട്ടുവളപ്പിൽ നെല്ലിമരം നട്ടുവളർത്തുന്നതും സാധുക്കൾക്ക് ദാനം ചെയ്യുന്നതും ലക്ഷ്മീ പ്രീതികരമായ കാര്യങ്ങളാണ്. ജന്മനക്ഷത്രം തോറും  ലക്ഷ്മീപൂജ നടത്തണം. 
ഉത്രാടം 


ശങ്കര നാരായണന്ന്മാരാണ് ഉപാസനാമൂർത്തി, അതായത് ശിവനെയും വിഷ്ണുവിനെയും ഒരു പോലെ ആരാധിക്കണം 

hoz pub

hor