v

(adsbygoogle = window.adsbygoogle || []).push({});

Friday, 18 March 2016

10-foods-that-kills-your-romance

ലൈംഗിക ജീവിതത്തെ തകര്‍ക്കുന്ന 10 ഭക്ഷണങ്ങള്‍


ചോക്ലേറ്റും ബദാമുമൊക്കെ ഏറെ രുചികരവും, പോഷകഗുണമേറിയതുമായ ഭക്ഷ്യവസ്‌തുക്കളാണ്. എന്നാല്‍ ഇത് ലൈംഗിക ജീവിതത്തില്‍ അത്ര നല്ലതല്ലെന്ന് എത്ര പേര്‍ക്ക് അറിയാം. അത്തരത്തില്‍ ദാമ്പത്യജീവിതത്തില്‍ വിപരീതഫലം സൃഷ്‌ടിച്ചേക്കാവുന്ന 10 ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

1, കൃത്രിമ മധുരം- ബേക്കറി ഭക്ഷണങ്ങളിലൊക്കെ വലിയ അളവില്‍ കൃത്രിമ മധുരം അടങ്ങിയിട്ടുണ്ടെന്ന് അറിയുക. ശരീരത്തിലെ ഹാപ്പി ഹോര്‍മോണായ സെറോടോണിനെ അപകടത്തിലാക്കുന്ന അസ്‌പാര്‍ടെം എന്ന ഘടകം കൃത്രിമ മധുരത്തില്‍ അടങ്ങിയിട്ടുണ്ട്. ഇതു ഒരാളുടെ മൂഡ് നശിപ്പിക്കുകയും, ലൈംഗിക ജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്യും.


2, വറുത്ത ചോളം- ലൈംഗിക ജീവിതത്തെ സാരമായി ബാധിക്കുന്ന ചില ഘടകങ്ങള്‍ വറുത്ത ചോളത്തില്‍ അടങ്ങിയിട്ടുണ്ട്. വറുത്ത ചോളം അമിതമായി കഴിക്കുന്നത് കിടപ്പറയിലെ പരാജയത്തിലേക്കാകും നയിക്കുക. 


3, പാല്‍ക്കട്ടി- കഴിക്കാന്‍ രുചിയുണ്ടെങ്കിലും ഇത് ലൈംഗിക ജീവിതത്തെ നശിപ്പിക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണെന്ന് അറിയുക. വിപണിയില്‍ ലഭിക്കുന്ന പാല്‍ക്കട്ടി ഉള്‍പ്പടെയുള്ള ഡയറി ഉല്‍പന്നങ്ങള്‍ പ്രകൃതിദത്തമല്ലെന്ന് അറിയുക. കൃത്രിമ വസ്‌തുക്കള്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന ഇതില്‍ അമിതമായ അളവില്‍ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഈസ്‌ട്രജന്‍, ടെസ്റ്റോസ്റ്റീറോണ‍് തുടങ്ങിയ ഹോര്‍മോണുകളെ ഇത്തരം ഭക്ഷ്യവസ്‌തുക്കള്‍ സാരമായി ബാധിക്കും. ഇത് ലൈംഗികജീവിതത്തെ പരാജയത്തില്‍ എത്തിക്കും. 


4, സ്‌നാക്ക്- ക്രിസ്‌പി സ്‌നാക്കുകള്‍ അമിതമായി കഴിക്കുന്നത് ലൈംഗിക ജീവിതത്തെ നശിപ്പിക്കും. ലൈംഗികക്ഷമതയെ സാരമായി ബാധിക്കുന്നവയാണ് ഇത്തരം പാക്കറ്റുകളില്‍ ലഭ്യമാകുന്ന സ്‌നാക്കുകള്‍. 


5, കോഫി- രാവിലെ ഒരു കപ്പ് കോഫി കുടിച്ചാല്‍ നല്ല ഉന്‍മേഷം കിട്ടും. എന്നാല്‍ ഇത്  അധികമായാല്‍, സ്‌ട്രസ് ഹോര്‍മോണായ കോര്‍ടിസോളിന്റെ അളവ് കൂട്ടും. ഇത് ലൈംഗിക ജീവിതത്തില്‍ താളപ്പിഴകളുണ്ടാക്കും. 


6, സോയാബിന്‍- ഏറെ ആരോഗ്യകരമായ ഭക്ഷണമാണ് സോയാബിന്‍. എന്നാല്‍ പുരുഷന്‍മാരില്‍ ലൈംഗികക്ഷമതയേകുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയും, വന്ധ്യത ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യുന്ന ചില ഘടകങ്ങള്‍ സോയാബിനില്‍ അടങ്ങിയിട്ടുണ്ട്. 


7, ശീതളപാനീയങ്ങള്‍- ശീതളപാനീയങ്ങള്‍ അമിതമായി കുടിച്ചാല്‍, അത് ഒരാളുടെ മൂഡിനെ ബാധിക്കും. കൂടാതെ അമിതവണ്ണം, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും, അതൊക്കെ ലൈംഗിക ജീവിതത്തില്‍ സാരമായി ബാധിക്കുകയും ചെയ്യും. 


8, ച്യൂയിങ്ഗം- ഇടയ്‌ക്കിട ച്യൂയിങ്ഗം ചവയ്‌ക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്, ഇത് നിങ്ങളുടെ ലൈംഗികജീവിതത്തിന് അത്ര നല്ലഫലമല്ല നല്‍കുന്നതെന്ന് അറിയുക. ച്യൂയിങ്ഗത്തിലെ മെന്തോള്‍ എന്ന ഘടകമാണ് പ്രതികൂലമായി ഭവിക്കുന്നത്. 


9, മദ്യം- മദ്യപാനം ലൈംഗിക ജീവിതത്തിന് അത്ര നല്ലതല്ലെന്ന് ഇതിനോടകം നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പുരുഷ ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റീറോണിന്റെ ഉല്‍പാദനത്തെ മദ്യം പ്രതികൂലമായി ബാധിക്കുന്നതാണ് ഇതിന് കാരണം. 


10, ജങ്ക് ഫുഡ്- ഫ്രെഞ്ച് ഫ്രൈ, ഹാംബര്‍ഗര്‍ തുടങ്ങിയ ഫൈഡ് ഭക്ഷണങ്ങള്‍, ലൈംഗിക ജീവിതത്തെ നശിപ്പിക്കുവയാണ്. ഇവയില്‍ അടങ്ങിയിട്ടുള്ള അമിത അളവിലുള്ള കൊഴുപ്പ് ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയ്‌ക്കും. ഇതുവഴി പുരുഷന്‍മാരിലെ ബീജോല്‍പാദനത്തെ പ്രതികൂലമായി ബാധിക്കുകയും, വന്ധ്യത, ലൈംഗിക അസംതൃപ്‌തി എന്നിവയ്‌ക്ക് കാരണമാകുന്നു.

Remedies-To-Stop-Hair-Loss

മുടി കൊഴിച്ചില്‍ തടയാന്‍ ചില വഴികള്‍


എല്ലാ പ്രായക്കാരെയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചില്‍. കൊഴിച്ചിലിന്റെ വേഗം കണ്ട് കഷണ്ടിയാവുമോയെന്ന് പേടിക്കുന്നവരുണ്ട്. കഷണ്ടിയിലും സൗന്ദര്യമുണ്ടെന്ന് പറയുമെങ്കിലും. മുടി കൊഴിച്ചില്‍ തടയാന്‍ വേണ്ടി എത്ര രൂപ മുടക്കാനും തയ്യാറുള്ളവരുണ്ട്. എന്നാല്‍ പ്രതിവിധിക്ക് പകരം വേണ്ടത് സംരക്ഷണമാണ്. എന്തൊക്കെയാണ് അവയെന്ന് നോക്കാം.
1. പ്രോട്ടീനടങ്ങിയ മത്സ്യവും മാംസവും മറ്റും ഭക്ഷണത്തിലുള്‍പ്പെടുത്തുക.
2. തലയില്‍ എണ്ണ തിരുമ്മിപ്പിടിപ്പിച്ച് ദിവസം ഒരു തവണയെങ്കിലും മസാജ് ചെയ്യുക,
3. മാനസിക സമ്മര്‍ദ്ദം മുടികൊഴിച്ചിലുണ്ടാക്കും. സംഘര്‍ഷം മനസ്സിനെ കീ ഴ്പ്പെടുത്താതെ നോക്കുകയാണ് ഇതിനുള്ള പ്രതിവിധി. ഇതിന് യോഗ, ധ്യാനം എന്നിവയൊക്കെ സഹായിക്കും.
4. തലയില്‍ താരനുളളവര്‍ക്ക് വേനല്‍ക്കാലത്ത് തല വിയര്‍ക്കുമ്പോള്‍ മുടികൊഴിച്ചില്‍ കൂടും. കറ്റാര്‍വാഴനീരുള്ള ഷാംപൂവോ മറ്റോ ഉപയോഗിച്ചാല്‍ തലയ്ക്ക് നല്ല തണുപ്പ് ലഭിക്കും.
5. ഉള്ളി അല്ലെങ്കിൽ സവാള തൊലി കളഞ്ഞതിനു ശേഷം ചെറുതായി മുറിക്കുക. ഈ കഷണങ്ങൾ മിക്സിയിലടിച്ച് നീരു പിഴിഞ്ഞ് തലയില്‍ തേക്കുക.
6. ധാരാളം വെള്ളം കുടിക്കുക. മുടിയുടെ ആരോഗ്യത്തിനും ത്വക്കിന്റെ ആരോഗ്യത്തിനും വെള്ളം ആവശ്യമാണ്.
7. ഗ്രീന്‍ ടീ ഉപയോഗിച്ച് മുടി നന്നായി മസാജ് ചെയ്താല്‍ മുടി കൊഴിച്ചില്‍ കുറവുവരും.
8. നെല്ലിക്കപ്പൊടിയും നാരങ്ങാനീരും മിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുക.
9. തേങ്ങാപ്പാല്‍ മുടികൊഴിച്ചിലിനെതിരെ ഉത്തമവസ്തുവാണ്. തലയില്‍ തേച്ചുപിടിപ്പിക്കുകയോ കഴിക്കുകയോ ഒക്കെ ചെയ്യാം.
10. ഗന്ധം സഹിക്കാന്‍ ബുദ്ധിമുട്ടാകുമെങ്കിലും. മുട്ടയുടെ വെള്ള ഉപയോഗിച്ചുള്ള മസാജ് വളരെ നല്ല പ്രതിവിധിയാണ്.

7-reasons-of-hair-loss

മുടികൊഴിച്ചിലിലേക്ക് നയിക്കുന്ന ഏഴു കാര്യങ്ങള്‍


നമ്മള്‍ ദിനംപ്രതി ചെയ്യുന്ന ചില കാര്യങ്ങള്‍ മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. പലപ്പോഴും മുടികൊഴിച്ചില്‍ തുടങ്ങുന്നത് നമ്മള്‍ അറിയാറില്ല. കുളിമുറിയിലും തലയിണയിലും ചീര്‍പ്പിലുമൊക്കെ മുടി പറ്റിയിരിക്കുന്നത് കാണുമ്പോഴാകും ഇക്കാര്യം നമ്മുടെ ശ്രദ്ധയില്‍ വരിക. നമ്മള്‍ ദിവസവും ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ് മുടികൊഴിച്ചിലിന് ഇടയാക്കുന്നത്. അത് എന്തൊക്കെയാണെന്ന് നോക്കാം, അക്കാര്യങ്ങള്‍ തിരുത്താനായാല്‍ മുടികൊഴിച്ചില്‍ ഒരു പരിധിവരെ കുറയ്‌ക്കാനാകും...

1, ചൂടുവെള്ളത്തില്‍ മുടി കഴുകുന്നത്

വെള്ളം ചൂടാക്കി കുളിക്കുകയെന്നത് പതിവായ കാര്യമാണ്. എന്നാല്‍ ആ ചൂടുവെള്ളം കൊണ്ട് മുടി കഴുകിയാല്‍ പണികിട്ടും. ചൂടുവെള്ളം തലയോട്ടിയില്‍ നിര്‍ജ്ജലീകരണത്തിനു കാരണമാകുകയും മുടികൊഴിച്ചിലിന് ഇടയാക്കുകയും ചെയ്യുന്നു. 

2, ശക്തമായി മുടി ചീര്‍പ്പുന്നത്

കുളിച്ചുവന്നാല്‍ മുടി ചീകുകയെന്നത് ഏവരുടെയും ശീലമാണ്. എന്നാല്‍ നനഞ്ഞ മുടി ചീര്‍പ്പുന്നത് പെട്ടെന്ന് കൊഴിഞ്ഞുപോകാന്‍ ഇടയാക്കുന്നു. കൂടുതല്‍ ശക്തിയായി ചീര്‍പ്പിയാല്‍ മുടി കൂടുതല്‍ കൊഴിയും. ഇങ്ങനെ ചീര്‍പ്പുന്നത് മുടിയുടെ വേരിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. 

3, ഉറപ്പേറിയ ഹെയര്‍സ്റ്റൈല്‍

മുടിമുറിക്കാന്‍ പോകുമ്പോള്‍, ഉറപ്പേറിയ ഹെയര്‍സ്റ്റൈല്‍ വേണമെന്ന് പലരു ആവശ്യപ്പെടാറുണ്ട്. ഇത് കാലക്രമേണ മുടികൊഴിച്ചിലിനുള്ള കാരണമായി മാറും. രാത്രി ഉറങ്ങുമ്പോള്‍ മുടി നന്നായി ഒതുക്കിവെക്കുന്നതും ഒഴിവാക്കുക. 

4, പതിവായി ഹീറ്റ് ചെയ്യുന്നത്

മുടി ഒതുങ്ങാന്‍ വേണ്ടി പലരും പതിവായി ഹീറ്റ് ചെയ്യാറുണ്ട്. ഇത് മുടികൊഴിച്ചിലിനുള്ള മറ്റൊരു കാരണമാകും. പതിവായി ഹീറ്റ് ചെയ്യുമ്പോള്‍ തലയോട്ടി വരളാന്‍ ഇടയാക്കും. മുടിയിഴകളെ ഇത് ദുര്‍ബലപ്പെടുത്തും. 

5, ഹെയര്‍സ്റ്റൈലിങ് ഉല്‍പന്നങ്ങളുടെ അമിതോപയോഗം

ജെല്‍സ്, ഹെയര്‍സ്‌പ്രേ തുടങ്ങിയ ഹെയര്‍സ്റ്റൈലിങ് ഉല്‍പന്നങ്ങളുടെ അമിതോപയോഗം മുടികൊഴിച്ചിലിനുള്ള കാരണമായേക്കാം. ഇത്തരം ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചശേഷം മുടി ചീകുമ്പോള്‍ അത് കൊഴിയാനുള്ള സാധ്യത കൂടുന്നു. 

6, എണ്ണ ഉപയോഗിക്കാത്തത്

പ്രകൃതിദത്തമായ എണ്ണ ഉപയോഗിക്കാത്തത് മുടി കൊഴിയാനുള്ള കാരണമാകും. വെളിച്ചെണ്ണ പോലെ ഏതെങ്കിലും പ്രകൃതിജന്യ എണ്ണ മുടിയില്‍ തേക്കുന്നത് നല്ലതാണ്. ഒരു എണ്ണയും തേക്കാതിരിക്കുന്നത് മുടി വരളാനും കാലക്രമേണ കൊഴിയാനും കാരണമാകും. ആഴ്‌ചയില്‍ രണ്ടുതവണയെങ്കിലും എണ്ണ തേച്ചു കുളിക്കണം. ഇതുവഴി തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിക്കുകയും, മുടിയിഴകള്‍ക്കു കൂടുതല്‍ കരുത്തേകുകയും ചെയ്യുന്നു.

7, ഉച്ചഭക്ഷണം കഴിക്കാതിരിക്കുന്നത്

ഉച്ചഭക്ഷണം സ്ഥിരമായി കഴിക്കാതിരിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകുമെന്ന് എത്ര പേര്‍ക്ക് അറിയാം. മുടിയുടെ ശരിയായ ആരോഗ്യത്തിന് പ്രോട്ടീന്‍ ആവശ്യമാണ്. ഇത് ഉച്ചഭക്ഷണത്തിനൊപ്പമുള്ള മല്‍സ്യം, ബീന്‍സ്, മുട്ട എന്നിവയിലൂടെയാണ് നമുക്ക് ലഭിക്കുന്നത്. പ്രോട്ടീന്റെ കുറവ് മുടി വളര്‍ച്ച കുറയ്‌ക്കുന്നു. മുടികൊഴിച്ചിലിനും ഇത് കാരണമാകുന്നു.

Friday, 4 March 2016

ടെൻഷനു കടിഞ്ഞാൺ ഇല്ലെങ്കിൽ വിഷാദം മുതൽ മറവിരോഗം വരെ




ഏതുനേരവും എന്തിനെയെങ്കിലും കുറിച്ച് അമിതമായി ആശങ്കപ്പെടുന്നവരും ആവലാതിപ്പെടുന്നവരുമാണോ നിങ്ങൾ? അനാവശ്യമായി ആകാംക്ഷവച്ചു പുലർത്തുന്നവരാണോ? മാനസികപിരിമുറുക്കം മൂലം അസ്വസ്ഥതപ്പെട്ടാണു നിങ്ങൾ ജീവിക്കുന്നതെങ്കിൽ ഒരു കാര്യം ഉറപ്പിച്ചോളൂ, ഭാവിയിൽ നിങ്ങൾക്ക് മറവിരോഗം മുതൽ വിഷാദരോഗം വരെ പിടിപെട്ടേക്കാം. ടൊറന്റോയിൽ നടന്ന പഠനങ്ങളിൽ നിന്നാണ് ഈ നിഗമനം.

പരീക്ഷയ്ക്കു പോകുമ്പോഴോ ജോലിക്കുവേണ്ട അഭിമുഖത്തിൽ പങ്കെടുക്കുമ്പോഴോ ആകാംക്ഷയും ആശങ്കയും ഉണ്ടാകുന്നത് സ്വാഭാവികം. എന്നാൽ അനാവശ്യമായി ആശങ്കപ്പെടുന്ന മനസ്സാണു നിങ്ങളുടേതെങ്കിൽ സൂക്ഷിക്കണം എന്നാണു ഡോക്ടർമാർ പറയുന്നത്. കാരണം പഠനത്തിന്റെ ഭാഗമായി നിരീക്ഷണവിധേയമാക്കിയ അൽഷിമേഴ്സ് രോഗികളും വിഷാദരോഗികളും അനാവശ്യമായ ആകാംക്ഷയും ആശങ്കയും അനുഭവിച്ചവരായിരുന്നുവത്രേ. വിഷാദം നിങ്ങളുടെ തലച്ചോറിനെയും നാഡി വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നു.
തുടർച്ചയായ വിഷാദം നിങ്ങളുടെ മാനസിക നിലയെ തന്നെ തകർക്കാൻ സാധ്യതയുണ്ട്. മനസ്സിന്റെ പിരിമുറുക്കം വർധിക്കുമ്പോൾ ഉച്ചത്തിൽ വഴക്കുണ്ടാക്കുക, സാധനങ്ങൾ എറിഞ്ഞുപൊട്ടിക്കുക, മോശം ഭാഷയിൽ സംസാരിക്കുക, മുറിക്കുള്ളിൽ അടച്ചുപൂട്ടിയിരിക്കുക തുടങ്ങിയ പ്രതികരണങ്ങൾ അതിരുകടക്കുന്നുവെങ്കിൽ മാനസിക രോഗവിദഗ്ദനെ കാണുന്നത് നല്ലതായിരിക്കും. ഭ്രാന്ത് ഉള്ളവർ മാത്രമേ മനോരോഗവിദഗ്ദനെ കാണാവൂ എന്നത് പഴഞ്ചൻ രീതിയാണ്. ഇടയ്ക്കിടെ ഒരു മനോരോഗവിദഗ്ദനുമായി സംസാരിച്ച് നിങ്ങളുടെ ആശങ്കകളും പ്രശ്നങ്ങളും അവതരിപ്പിച്ചാൽ മനസ്സിന് ആശ്വാസം ലഭിക്കുമെന്നതു മറക്കണ്ട. അടുപ്പമുള്ള സുഹൃത്തുക്കളോടു സംസാരിച്ചാലും ഇതേ പ്രയോജനം ലഭിച്ചേക്കാം.

വിഷാദം കിടപ്പറയിൽ വില്ലനാകുമ്പോൾ..

എപ്പോഴും ഒന്നാമതെത്താനുള്ള ത്വര പൊതുവേ മലയാളികൾക്കിടയിൽ കൂടുതലാണ്. ഇതു തന്നെയാണ് കടുത്ത ഡിപ്രഷൻ, വിഷാദരോഗം, സ്ട്രെസ് തുടങ്ങി പല പേരുകളിൽ അറിയപ്പെടുന്ന ഓമനരോഗം വിളിച്ചു വരുത്തുന്നതും. ഇതിന് അടിപ്പെടുന്നവരുടെ എണ്ണമാകട്ടെ ദിനംപ്രതി വർധിച്ചു വരുന്നു. ഇവ വ്യക്തികളെ കടന്ന് കുടുംബബന്ധങ്ങളെയും ബാധിച്ചു തുടങ്ങുമ്പോഴാണ് രോഗത്തിന്റെ ഗൗരവത്തെക്കുറിച്ച് പലരും മനസിലാക്കുന്നത്.
വിഷാദം കിടപ്പറയിലെ വില്ലൻ
ബെഡ്റൂമിലേക്കു കടക്കുമ്പോൾതന്നെ ഒരു വിരക്തി, ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ അഭിമുഖീകരിക്കാൻ തന്നെ ബുദ്ധിമുട്ട് തോന്നുക, മാനസികമായി ലൈംഗികതയോടു പൊരുത്തപ്പെടാൻ സാധിക്കാതിരിക്കുക എന്നീ പ്രശ്നങ്ങളാണ് പ്രധാനമായും വിഷാദരോഗികൾക്ക് കിടപ്പറയിൽ അഭിമുഖീകരിക്കേണ്ടി വരുന്നത്.
ഏതു പ്രായത്തിലുള്ളവരെയും ബാധിക്കാവുന്ന ഒരു പ്രശ്നക്കാരനാണ് വിഷാദം. വിഷാദരോദമുള്ള 50 ശതമാനം പേരിലും ലൈഗികവിരക്തിയും അനുഭവപ്പെടാമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിന്റെ തീവ്രത കൂടുന്നതിനനുസരിച്ച് ലൈംഗികപ്രശ്നങ്ങളും കൂടിവരുന്നു. ഇതാകട്ടെ ആത്മഹത്യയിലേക്കു വരെ പലരേയും നയിക്കുന്നുമുണ്ട്.
ഉദ്ധാരണക്കുറവും താൽപര്യമില്ലായ്മയും
വിഷാദരോഗികളായ പുരുഷൻമാരിൽ കണ്ടു വരുന്ന പ്രധാനപ്രശ്നം ഉദ്ധാരണശേഷിക്കുറവാണ്. വിഷാദത്തോടൊപ്പം അമിത ഉത്കണ്ഠയുള്ളവർക്കാകട്ടെ ശീഘ്രസ്ഖലനം ഉൾപ്പടെയുള്ള പ്രശ്നങ്ങളും കാണുന്നുണ്ട്. ഉദ്ധാരണശേഷി കുറയുമ്പോൾ ലൈഗികതയെക്കുറിച്ചുള്ള ആശങ്കകൾ കൂടിവരുന്നു. ഇണയെ തൃപ്തിപ്പെടുത്താൻ സാധിക്കാതെ വരുമ്പോൾ രോഗം വീണ്ടും വഷളാകുന്നു.
വിഷാദരോഗവുമായി എത്തുന്ന സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന പ്രശ്നം ലൈംഗികതയോടുള്ള വിരക്തിയാണ്. ഭർത്താവ് എങ്ങനെയൊക്കെ സന്തോഷിപ്പിക്കാൻ നോക്കിയാലും അതിലൊന്നും തന്നെ ഒരു താൽപര്യവും തോന്നാറില്ല. എന്നു മാത്രമല്ല, ഭർത്താവിന്റെ സാമീപ്യം തന്നെ ചിലർക്ക് അരോചകമായി മാറാം. അഥവാ ഭർത്താവിന്റെ താൽപര്യത്തിനൊന്നു നിന്നുകൊടുത്താൽ തന്നെ ഒരുതരം നിർവികാരതയായിരിക്കാം ഇക്കൂട്ടർക്ക് അനുഭവപ്പെടുക. യോനിയിൽ വരൾച്ച അനുഭവപ്പെട്ട് പേശികൾ ചുരുങ്ങി വേദനയുണ്ടാകുന്ന യോനീസങ്കോചം എന്ന അവസ്ഥയിലേക്കും എത്തുന്നു. ഇത് ലൈംഗികതയെ തീർത്തും അസഹനീയമാക്കി മാറ്റുന്നു.
പോംവഴി ചികിത്സ മാത്രം
ഏതെങ്കിലും രീതിയിലുള്ള സമ്മർദ്ദമോ, വിഷാദമോ പിടികൂടുമ്പോൾ, കാര്യങ്ങൾ നിങ്ങളുടെ വഴിക്കു നിൽക്കുന്നില്ലഎന്നു കണ്ടാൽ എത്രയും പെട്ടെന്ന് വിദഗ്ധോപദേശം തേടണം. ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത പ്രശ്നങ്ങളൊന്നുമില്ലെന്ന് ആദ്യം മനസിലാക്കണം. പലരിലും മരുന്നുകൾ പോലും വേണ്ടി വരാതെ തന്നെ കൗൺസിലിങ്ങിലൂടെ പരിഹാരം ലഭിക്കാറുണ്ട്.

hoz pub

hor